GeneralLatest NewsNEWS

മുരളിയുടെ ശില്‍പത്തിനായി ചിലവഴിച്ചത് 3 വര്‍ഷം, ഒടുവില്‍ മാനഹാനി മാത്രമാണ് പ്രതിഫലം: ശില്‍പി വില്‍സണ്‍ പൂക്കായി

മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചിലവഴിക്കേണ്ടി വന്നു എന്നും ഒടുവില്‍ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത് എന്നും ശില്‍പി വില്‍സണ്‍ പൂക്കായി. സംഗീത നാടക അക്കാദമിക്കു വേണ്ടി നടന്‍ മുരളിയുടെ ശില്‍പം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ നിര്‍മാണം തുടരാന്‍ അനുമതി നിഷേധിച്ചു. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ല എന്ന് ഭാരവാഹികള്‍ പറഞ്ഞതില്‍ പ്രകാരം നിര്‍മാണം തുടരുകയായിരുന്നു എന്നാണ് വില്‍സണ്‍ പറയുന്നത്.

ശില്പിയുടെ വാക്കുകൾ :

കളിമണ്ണില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കൊറോണ കാലമായിരുന്നു. അതിനാല്‍, അക്കാദമി ഭാരവാഹികള്‍ക്കു നേരിട്ടു വിലയിരുത്താന്‍ കഴിഞ്ഞില്ല. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ലെന്നു പറയുകയും നിർമ്മാണം തുടരാന്‍ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനിടെ എറണാകുളത്ത് എരൂരിലുള്ള സ്റ്റുഡിയോയില്‍ അജ്ഞാത സംഘം ആക്രമിച്ച്‌ ശില്‍പം തകര്‍ത്തു. അതിനു ശേഷം രണ്ടാമതൊരു ചിത്രം അക്കാദമി നല്‍കിയതു വച്ചായിരുന്നു നിർമ്മാണം. ഇത് വച്ച്‌ കളിമണ്ണില്‍ ശില്‍പം പൂര്‍ത്തിയായപ്പോള്‍ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരും.

മുരളിയുമായി സാദൃശ്യമില്ലെന്ന ഇവരുടെ ശുപാര്‍ശ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജും ശരിവച്ചു. 19 ലക്ഷത്തിന് കരാര്‍ ഏറ്റെടുത്ത ജോലിക്ക് മുന്‍കൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ഇത് അടിയന്തരമായി തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടു. സ്വന്തമായി വീടു പോലുമില്ലാത്ത തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രൂപ തിരിച്ചടയ്‌ക്കുന്നത് ഒഴിവാക്കണമെന്ന് അക്കാദമിയോട് അപേക്ഷിച്ചത്. കുമാരകോടിയിലെ ആശാന്റെ ശില്‍പം, ആലപ്പുഴ പുന്നപ്ര വയലാര്‍ ശില്‍പം, രാജാകേശവദാസന്റെ ശില്‍പം തുടങ്ങി ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്ത എനിക്ക് മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചിലവഴിക്കേണ്ടിവന്നു. ഒടുവില്‍ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത്’.

shortlink

Related Articles

Post Your Comments


Back to top button