തന്നെ കുറിച്ചു വരുന്ന ട്രോളുകളൊന്നും താൻ പലപ്പോഴും അറിയാറില്ലെന്നും, അതിനെയെല്ലാം താൻ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും നടി പ്രിയ വാര്യർ. അടുത്തിടെ പുറത്തിറങ്ങിയ പ്രിയ നായികയായ സിനിമ 4 ഇയേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇത് പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ :
‘എന്നെ പറ്റി വരുന്ന വാർത്തകൾ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാൻ. ഞാൻ സോഷ്യൽ മീഡിയയിൽ ആയാലും യൂട്യൂബിലായാലും അപ്‌ഡേറ്റഡായി എല്ലാം കാണാറുള്ള ആളല്ല. എന്നെ പറ്റി വാർത്തകൾ എവിടെയെങ്കിലും വന്നാൽ എന്റെ ഫ്രണ്ട്സ് ആരെങ്കിലും അയച്ച് തരും. അല്ലെങ്കിൽ അമ്മയുടെ വിളി വരും.
പ്രിയ ഇങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടല്ലോ. ഇത് എന്താണ് സംഭവം. നീ എവിടെയാണ്, ഇങ്ങനെ ഡ്രസ് ഇട്ടുവെന്ന് പറഞ്ഞ് ഫോട്ടോ വന്നിട്ടുണ്ടല്ലോ’ എന്നൊക്കെ ചോദിച്ചാകും അമ്മ വിളിക്കുന്നത്. ഇങ്ങനത്തെ ചോദ്യങ്ങൾ വരുമ്പോഴാണ് ഇതൊക്കെ ഷെയർ ചെയ്തിട്ടുണ്ടെന്ന് നമ്മൾ അറിയുന്നത്. ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ കയറുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. പോരുന്നു.
അതിന്റെ പുറകിൽ പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ ഞാൻ അറിയുന്നില്ല. അത് യൂട്യൂബിൽ ഷെയർ ചെയ്യുന്നു. ട്രോൾ ആവുന്നു. അത് ഒന്നും ഞാൻ അറിയാറില്ല. ഞാൻ അതിന് വേണ്ടി സമയം ചെലവാക്കാറില്ല. ആരെങ്കിലും പറയുമ്പോൾ ആണ് ഞാൻ അറിയുന്നത്. എല്ലാം അവസാനം അറിയുന്നത് ഞാൻ ആയിരിക്കും.’
Post Your Comments