GeneralLatest NewsNEWS

സുകുവേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ മക്കള്‍ രണ്ടാളും ഞാനും വേറെയായി താമസിക്കുമായിരുന്നില്ല : മല്ലിക സുകുമാരൻ

1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടെങ്കിലും ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് മല്ലിക. സന്തോഷം എന്ന ചിത്രമാണ് മല്ലികയുടേതായി തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്. ഇപ്പോഴിതാ ജിഞ്ചര്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ച് പറയുകയാണ് താരം.

താരത്തിന്റെ വാക്കുകൾ :

‘അത്രയും എന്നെ സ്‌നേഹിച്ചത് കൊണ്ടാണ് സുകുവേട്ടനെ കുറിച്ച് എല്ലായിടത്തും പറയുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. നമുക്ക് എന്ത് നഷ്ടപ്പെട്ടോ അത് തിരിച്ച് തരാനായി നമ്മള്‍ അറിയാതെ നമ്മളിലേക്ക് വരികയും സത്യസന്ധമാണെന്ന് മനസിലാക്കുകയും ചെയ്തു. അതിലൂടെ എന്റെ കണ്ണ് നിറഞ്ഞാല്‍ ഓടി വരുന്ന മക്കളെയും തന്ന മനുഷ്യനെ നമ്മളെങ്ങനെ ചിത്രീകരിക്കാതെ ഇരിക്കും.

ശരിക്കം അദ്ദേഹത്തെ ഈശ്വരന് തുല്യമായിട്ടേ എനിക്ക് കാണാന്‍ സാധിക്കു. എന്റെ എല്ലാ സുഖങ്ങളും സുകുവേട്ടനിലൂടെ കിട്ടിയതാണ്. ഒന്നും പ്ലാന്‍ ചെയ്തതല്ല. ഞാനിനി കരയാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് തോന്നി. മക്കളെയും അതുപോലെ ട്രെയിനിങ് കൊടുത്താണ് വളര്‍ത്തിയത്. ഞാന്‍ ചെയ്യേണ്ട പലതും ചെയ്ത് വെച്ചിട്ടാണ് പുള്ളി പോയത്.

സുകുവേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ മക്കള്‍ രണ്ടാളും ഞാനും വേറെയായി താമസിക്കുമായിരുന്നില്ല. എല്ലാവരും ഒരു വീട്ടില്‍ തന്നെ ഉണ്ടാവുമായിരുന്നു. സുകുവേട്ടന്‍ ചിന്തിക്കുന്നത് ആണ്‍കുട്ടികള്‍ കണ്ട് പഠിക്കേണ്ടത് പെണ്‍കുട്ടികള്‍ അവരുടെ അച്ഛനമ്മമാരെ നോക്കുന്നതെങ്ങനെയാണെന്നാണ്. കാരണം പെണ്‍കുട്ടികള്‍ക്കാണ് മാതാപിതാക്കളോട് അച്ഛനും അമ്മയുമാണല്ലോ എന്ന കെയര്‍ കൂടുതലുണ്ടാവുക.’

 

shortlink

Related Articles

Post Your Comments


Back to top button