മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്കി.
കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്നാണ് തന്റെ ഫെയ്സ്ബുക്കിലൂടെ നടന്റെ പ്രതികരണം. ‘കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍…നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും…നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
എന്നാല്‍ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നത്.
Post Your Comments