GeneralLatest NewsNEWSUncategorized

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു

നടന്‍ ഫഹദ് ഫാസിലിനെ ആദായ നികുതി ഓഫീസില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട ഭാവന സ്റ്റുഡിയോസ് നിര്‍മ്മാണ സ്ഥാപനത്തില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു.

രണ്ടുമാസം മുമ്പ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടികള്‍. ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കളളപ്പണ ഇടപാടും മലയാള സിനിമാ മേഖലയില്‍ നടക്കുന്നുണ്ട് എന്നാണ് അന്വേഷണത്തില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്. സമാനമായ നിലയില്‍ മോഹന്‍ലാലിന്റെ മൊഴിയും ആദായ നികുതി വകുപ്പ് കൊച്ചിയില്‍ രേഖപ്പെടുത്തിയിരുന്നു. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരില്‍ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് മോഹന്‍ലാലിനെ നേരില്‍ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button