തമിഴിലെ സൂപ്പർതാരം ധനുഷ് അച്ഛനും അമ്മയ്ക്കും നല്കിയ സമ്മാനമാണ് വാര്‍ത്തകളില്‍ നിറയുന്നത്. അച്ഛന് കസ്തൂരിരാജയ്ക്കും അമ്മ വിജയലക്ഷ്മിക്കും താരം സമ്മാനിച്ചത് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ചെന്നൈയിലെ പോയസ് ഗാര്‍ഡനിൽ കൊട്ടാര സാദൃശ്യമായ ആഡംബര ഭവനമാണ്. 2021ലാണ് പോയസ് ഗാര്‍ഡനിലെ വീടിന്റെ പണി ആരംഭിക്കുന്നത്. അന്ന് പൂജ ചടങ്ങുകള്‍ക്ക് മുന്‍ഭാര്യ ഐശ്വര്യയും തമിഴ് സൂപ്പര്‍താരം രജനീകാന്തും ഭാര്യ ലതയുമെല്ലാം പങ്കെടുത്തിരുന്നു.
നടനും സംവിധായകനും ധനുഷ് ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റുമായ സുബ്രഹ്മണ്യന് ശിവയാണ് ചടങ്ങിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ധനുഷിന്റെ പുതിയ വീട് അമ്പലം പോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്റെ ഇളയസഹോദരന് ധനുഷിന്റെ പുതിയ വീട് അമ്പലം പോലെയാണ് തോന്നുന്നത്. വീടു പോലെ തന്നെ തന്റെ ജീവിത കാലത്ത് അവന് തന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗമാണ് ഒരുക്കിയത്. കൂടുതല്‍ വിജയങ്ങളും അംഗീകാരങ്ങളും നിനക്കുണ്ടാകട്ടെ. ഏറെ കാലം ജീവിച്ച് പുത്തന്‍ തലമുറയ്ക്ക് അഭിമാനമാകട്ടെ’- സുബ്രഹ്മണ്യന് ശിവ കുറിച്ചു . അമ്മയ്ക്കും അച്ഛനുമൊപ്പം പുതിയ വീട്ടില്‍ നില്ക്കുന്ന ധനുഷിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
Post Your Comments