
ഭാര്യയുടെ പരാതിക്ക് പിന്നാലെ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടിലെ സഹായിയായ യുവതി. നവാസുദ്ദീൻ കാരണം താൻ ദുബായിൽ ഒറ്റപ്പെട്ടുപോയെന്നും ശമ്പളവും ഭക്ഷണവും നൽകിയിരുന്നില്ല എന്നും യുവതി പറയുന്നു. നടന്റെ ഭാര്യ ആലിയാ സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാനാണ് വീട്ടുസഹായിയായ സപ്ന റോബി മാസിയുടെ വീഡിയോ പുറത്തുവിട്ടത്.
സർക്കാർ രേഖകൾ പ്രകാരം ഒരു കമ്പനിയിലെ സെയിൽസ് മാനേജരായാണ് സപ്നയുടെ നിയമനം. എന്നാൽ യഥാർത്ഥത്തിൽ അവർ ദുബായിൽ നവാസുദ്ദീന്റെ പ്രായപൂർത്തിയാകാത്ത കുട്ടികളെ നോക്കുന്ന ജോലിയാണ് എന്നാണ് റിസ്വാൻ ആരോപിക്കുന്നത്. ‘ചിലവിനുള്ള പൈസയോ ഭക്ഷണമോ നൽകാതെ നടൻ ദുബായിൽ ഉപേക്ഷിക്കുകയായിരുന്നു. സർക്കാർ അധികൃതർ എത്രയും പെട്ടന്ന് തന്നെ ദുബായിൽ നിന്ന് രക്ഷപ്പെടുത്തണം’ എന്ന് സ്വപ്ന കരഞ്ഞു കൊണ്ട് പറയുന്ന വീഡിയോയ്ക്കൊപ്പം കുറിപ്പും റിസ്വാൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2022 നവംബറിലാണ് സപ്നയെ നവാസുദ്ദീൻ നിയമിക്കുന്നത്.
മുമ്പ് നവാസുദ്ദീനും കുടുംബവും തനിക്ക് ഭക്ഷണവും ശൗചാലയവും നിഷേധിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഭാര്യ ആലിയ രംഗത്തെത്തിയിരുന്നു. റിസ്വാനും ഇതേ കാര്യം പറയുന്നു. നവാസുദ്ദീൻ സിദ്ദിഖിയുമായുള്ള ആലിയയുടെ ബന്ധവും പ്രായപൂർത്തിയാകാത്ത മകന്റെ നിയമസാധുതയും പൊലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടു. എന്നിട്ടും ഇന്ത്യന്‍ ശിക്ഷാനിയമം 509-ാം വകുപ്പ് പ്രകാരം തന്റെ കക്ഷി രേഖാമൂലം നൽകിയ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ നടപടിയെടുത്തില്ല എന്നും അഭിഭാഷകൻ കുറിപ്പിൽ പറയുന്നു.
Post Your Comments