ചതുരം സിനിമയ്ക്കും സ്വാസികയ്ക്കും എതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി സ്വാസിക. ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ് പലരുടെയും വിചാരമെന്നും, ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കും എന്നുമാണ് താരം മനോരമ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സ്വാസികയുടെ വാക്കുകൾ :
‘സിനിമയുടെ ട്രെയിലർ വന്നപ്പോൾ ചിലർ വിമർശനവുമായി വന്നിരുന്നു. ‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്. പതിനെട്ടു വയസ്സിനു മുകളിലുള്ള ആർക്കും കാണാം. അല്ലാതെ പെണ്ണുങ്ങൾക്കു കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല. ഇപ്പോഴും പലരുടെയും വിചാരം ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കും.
13 വർഷമായി വന്നും പോയും സിനിമയിലുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്നതിനാൽ, നായികയായി അവസരങ്ങള്‍ കിട്ടണമെന്ന് ആദ്യമൊക്കെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതൊന്നും ചിന്തിക്കാറില്ല, നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധവുമില്ല. നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങള്‍ കിട്ടണം.’
Post Your Comments