GeneralLatest NewsNEWS

ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ആയിരിക്കണം പുഷ്പയില്‍ വേണ്ടതെന്ന് അല്ലു അര്‍ജുന്‍ സാറിന് നിർബന്ധമായിരുന്നു: രശ്മിക മന്ദാന

പുഷ്പ 2 വില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവച്ച് നടി രശ്മിക മന്ദാന. പുഷ്പ ആദ്യഭാഗത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പയുടെ കാമുകി ശ്രീവല്ലി ആയിട്ടാണ് രശ്മിക എത്തിയത്. ആ വേഷം രശ്മികയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു പുഷ്പ 2 വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ. ചിത്രത്തിലെ പ്രശസ്തമായ സാമി എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ചും നടി മനസ്സു തുറന്നു.

താരത്തിന്റെ വാക്കുകൾ :

‘പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുകയാണ്. കാരണം ശ്രീവല്ലി എന്ന എന്റെ കഥാപാത്രത്തിന് അതില്‍ ചില മാറ്റങ്ങളുണ്ട്. ക്യാരക്ടറിന്റെ സ്വഭാവത്തിന് എല്ലാം നല്ല മാറ്റമുണ്ട്. ക്ലാസിക്കല്‍ ഡാന്‍സാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ആയിരിക്കണം പുഷ്പയില്‍ വേണ്ടതെന്ന് അല്ലു അര്‍ജുന്‍ സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. സാമി സാമി എന്ന പാട്ടില്‍ ഡാന്‍സിന് അല്ല പ്രാധാന്യം അതിലെ എക്‌സ്പ്രഷനുകള്‍ക്ക് ആയിരുന്നു.

ആ സമയത്ത് സാറിന് ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റില്‍ വരുമായിരുന്നു. എനിക്ക് അതെല്ലാം പറഞ്ഞ് തരാന്‍ വേണ്ടിയാണ് അദ്ദേഹം വന്നിരുന്നത്. മോണിറ്ററിന്റെ മുന്നില്‍ ഇരുന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം പറഞ്ഞു തരുമായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button