സംവിധായകൻ രാജമൗലി രാജ്യത്തോട് കൂറും കടപ്പാടും ഉള്ളവനെന്നും, ഈ രാജ്യത്തെ ജനങ്ങള്‍ തന്നെ അദ്ദേഹത്തെപ്പോലൊരു മനുഷ്യന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും നടി കങ്കണ റണൗത്ത്.
രാജമൗലിയുടെ സിനിമകൾ സംഘപരിവാർ അജണ്ടകൾക്ക് വളം വെയ്ക്കുന്നവയാണ് എന്ന വിമർശനങ്ങളും ചർച്ചകളും ചൂടുപിടിയ്ക്കവെയാണ് കങ്കണയുടെ പ്രതികരണം. എന്നാൽ രാജ്യത്തെ സ്നേഹിച്ചതു കൊണ്ടാണ് അദ്ദേഹം വിവാദ നായകൻ ആയതെന്നാണ് കങ്കണയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് കങ്കണ രാജമൗലിയെ പിന്തുണച്ച് സംസാരിക്കുന്നത്.
‘എനിക്കറിയാം എന്ത് വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയതെന്ന്. അദ്ദേഹം ഈ രാജ്യത്തെ സ്നേഹിച്ചു. ഈ നാടിനോട് കൂറും, കടപ്പാടും ഉള്ളവനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അവര്‍ക്ക് അയാള്‍ വിവാദനായകനാണ്. പക്ഷെ ഈ രാജ്യത്തെ ജനങ്ങള്‍ തന്നെ അദ്ദേഹത്തെപ്പോലൊരു മനുഷ്യന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നുന്നു’. കങ്കണ ട്വീറ്റ് ചെയ്തു.
Post Your Comments