സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ തെലുങ്കിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങി കേരള സ്ട്രൈക്കേഴ്സ്. ഇന്നത്തെ ആദ്യ മത്സരത്തില്‍ 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് കേരള സ്ട്രൈക്കേഴ്സിന്റെ പരാജയം.
പരിഷ്കരിച്ച രൂപത്തിലാണ് സിസിഎല്‍ മത്സരം. പത്ത് ഓവര്‍ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ടീമുകള്‍ക്ക് ലഭിക്കുക. രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്റെ ബാറ്റിംഗാണ് കേരള താര ടീമിനെ വന്‍ പരാജയത്തിലേക്ക് നയിച്ചത്. കേരള സ്ട്രൈക്കേഴ്സിന് 169 റണ്‍സ് വിജയിക്കാന്‍ വേണമായിരുന്നു. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനെ കേരള സ്ട്രൈക്കേഴ്സിന് സാധിച്ചുള്ളു. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് രാജീവ് പിള്ള നേടിയത്.
ഇറങ്ങിയ ഓവറില്‍ രണ്ട് ഫോറുകള്‍ അടിച്ചാണ് ഉണ്ണി മുകുന്ദന് ബാറ്റിംഗ് തുടങ്ങിയത്. രാജീവ് പിള്ളയുമായി ചേര്‍ന്ന് ഉണ്ണി മുകുന്ദന് രക്ഷ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല
Post Your Comments