കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോള്‍ നഷ്ടമായത് പക്ഷേ, അതിനെക്കാളൊക്കെ വലുതാണ് മനസ്സിന്റെ ആരോഗ്യം. അതുകൊണ്ടാണ് തന്റെ മാനസിക ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്കി മലയാളത്തില്‍ നിന്ന് കുറെക്കാലത്തേക്ക് മാറി നിന്നതെന്ന് നടി ഭാവന. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഷറഫുദീനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിൽ മൈമുനാഥ് അഷറഫ് ആണ്.
താരത്തിന്റെ വാക്കുകൾ :
‘മലയാളത്തിലെ ഒരുപാട് നല്ല പ്രോജക്ട്സ് വന്നിരുന്നു. എന്തോ മാനസികമായി ഇവിടേക്കു തിരിച്ചു വരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പുതിയ സിനിമയ്ക്കു വേണ്ടി എന്നോടു സംസാരിക്കാന്‍ എന്റെ സുഹൃത്ത് ഷനിമിനെയാണ് പ്രൊഡക്ഷന്‍ ടീം സമീപിച്ചത്. പക്ഷേ, അപ്പോഴും ഞാന്‍ ഇല്ല എന്നാണു പറഞ്ഞത്. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ മാനസികമായി പ്രിപ്പെയര്‍ ആയിരുന്നില്ല.
2021 ജനുവരിയില്‍ പ്രൊഡ്യൂസര്‍ റെനീഷും സംവിധായകന് ആദിലും വന്നു, സംസാരിച്ചു. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പക്ഷേ, അന്നും അവരോട് യെസ് പറഞ്ഞില്ല. ഒരുറപ്പും അവര്‍ക്കു കൊടുത്തില്ല. ആകെ കണ്‍ഫ്യൂഷനായിരുന്നു. മലയാളം ചെയ്യണോ, വേണ്ടേ എന്നൊക്കെ. ആകെ ആശയക്കുഴപ്പം. തീരുമാനമെടുക്കാനേ പറ്റുന്നില്ല.
എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചോദിച്ചത് ഇനിയെന്തിന് മാറിനില്‍ക്കണമെന്നാണ്. എല്ലാവരും ഉറച്ചപിന്തുണയുമായി ഒപ്പംനിന്നു. പിന്നെ ആലോചിച്ചപ്പോള്‍ ഇനിയും മാറിനില്‍ക്കേണ്ടതില്ലെന്ന് എനിക്കും തോന്നി. അങ്ങനെയാണ് യെസ് എന്ന തീരുമാനത്തിലേക്കെത്തുന്നത്. അതു നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു’.
Post Your Comments