ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമ സമ്മാനിച്ച ദൈവിക അനുഭൂതിയെക്കുറിച്ച് ഗായിക അനുരാധ ശ്രീറാം. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സഹായിക്കുന്നത് അചഞ്ചലമായ വിശ്വാസമാണെന്ന് കല്ലുവിലൂടെ കാണിച്ചുതരുകയാണ് സിനിമയെന്ന് അനുരാധ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അനുരാധയുടെ ഫേസ്ബുക്ക് പോസ്റ്റ്
അയ്യപ്പനോടുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുടെ സ്‌നേഹവും, സ്വാമിയുടെ ദര്‍ശത്തിന് വേണ്ടിയുള്ള അവളുടെ ആത്മാര്‍ത്ഥമായ ആഗ്രഹവും, ഒന്നിലും അടിപതറാത്ത അവളുടെ വിശ്വാസവും, ഓരോ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ അവളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് മനോഹരമായി ചിത്രീകരിച്ച മാളികപുറം എന്ന മലയാളം സിനിമ അടുത്തിടെ കാണാനിടയായി. തീര്‍ത്തും അനായാസമായാണ് നടന്‍ ഉണ്ണിമുകുന്ദന്‍ തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. നമ്മെ ഓരോരുത്തരെയും അയ്യന്റെ ലോകത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്ക് കഴിഞ്ഞു. ചില നിമിഷങ്ങളില്‍ കണ്ണുകളെ ഈറനണിയിപ്പിച്ചു. പര്‍വതങ്ങളെ പോലും ചലിപ്പിക്കാന്‍ വിശ്വാസങ്ങള്‍ക്ക് കഴിയുമെന്ന് അടിവരയിടുന്നതാണ് ഇത്തരം സിനിമകള്‍.
ദൈവിക സാന്നിദ്ധ്യം അംഗീകരിച്ചുകൊണ്ട് സ്രഷ്ടാവിനായി നമ്മെത്തന്നെ സമര്‍പ്പിക്കുക എന്നതാണ് സുരക്ഷിതത്വ ബോധം അനുഭവിക്കാനും ബാധ്യതകളുടെ ഭാരമേല്‍ക്കാതെ ജീവിക്കാനുമുള്ള എളുപ്പമാര്‍ഗ്ഗമെന്ന സത്യമാണ് സംവിധായകന്‍ സിനിമയിലൂടെ പറയുന്നത്. ദൈവത്തെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയിലും, ദൈവികമായ ചൈതന്യം നമുക്ക് കാണാന്‍ സാധിക്കും.
സിനിമയില്‍ നിന്ന് വലിയ പ്രചോദനമാണ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അയ്യപ്പന്റെ ദര്‍ശനം ലഭിക്കാനും അതിനായി വ്രതം നോല്‍ക്കാനും സ്വാമിയുടെ കൃപയുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മാളികപ്പുറം സിനിമയുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.. ദൈവം അനുഗ്രഹിക്കട്ടെ!!
Post Your Comments