ചിലര്‍ക്ക് ജീവിത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും: പ്രകാശ് രാജിനെതിരെ അനുപം ഖേര്‍

ചിലര്‍ക്ക് ജീവത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും: പ്രകാശ് രാജിനെതിരെ അനുപം ഖേര്‍

കശ്മീര്‍ ഫയല്‍സ് ഒരു അസംബന്ധ ചിത്രമാണെന്നു വിമർശിച്ച നടന്‍ പ്രകാശ് രാജിനു മറുപടിയുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് സംസാരിക്കുക എന്ന് അനുപം ഖേര്‍ പറഞ്ഞു.

read also: എക്സ്പോസ് ചെയ്യുന്ന വസ്ത്രം ധരിച്ചാല്‍ നെഗറ്റീവ് കമന്റ്സ് വരും, എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയില്ല: അനിഖ

‘അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ചിലര്‍ക്ക് ജീവിത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും. അതേസമയം മറ്റുള്ളവര്‍ സത്യം പറയും. ജീവിതത്തില്‍ എല്ലായ്പ്പോഴും സത്യം പറഞ്ഞവരില്‍ ഒരാളാണ് ഞാന്‍. ആരെങ്കിലും നുണ പറഞ്ഞ് ജീവിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ആഗ്രഹമായിരിക്കും’,- ഒരു അഭിമുഖത്തില്‍ അനുപം ഖേര്‍ പറഞ്ഞു.

Share
Leave a Comment