കുറച്ച് എക്സ്പോസ് ചെയ്യുന്ന വസ്ത്രം ധരിച്ചാല്‍ അപ്പോള്‍ നെഗറ്റീവ് കമന്റ്സ് വരുമെന്നും നമ്മളിനി എന്തൊക്കെ നോക്കിയാലും ഇങ്ങനുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവുമെന്നും നടി അനിഖ സുരേന്ദ്രന്‍. അത് തനിക്ക് മാത്രമല്ല, കുറേ ആളുകള്‍ക്ക് കിട്ടുന്നതാണ് എന്നാലും തുടക്കത്തില്‍ ഇങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നുമായിരുന്നു എന്നാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
കമന്റ് ബോക്സ് നോക്കാറില്ല. അതുകൊണ്ട് കമന്റുകള്‍ വരുന്നുണ്ടോന്ന് പോലും ഇപ്പോള്‍ അറിയാറില്ല. തനിക്കേറ്റവും പ്രിയപ്പെട്ട ചിലര്‍ പറയുന്നത് മാത്രമേ തന്നെ സങ്കടപ്പെടുത്താറുള്ളു. ബാക്കിയൊന്നും താന്‍ ശ്രദ്ധിക്കാറില്ല. നമ്മളിനി എന്തൊക്കെ നോക്കിയാലും അതില്‍ നെഗറ്റീവ് പറയാനുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവും.
എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയില്ലാത്ത അവസ്ഥയിലായി. ഇപ്പോഴത് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നത് കൊണ്ട് ശീലമായി. അതാണ് ഇപ്പോഴത്തെ അവസ്ഥ. നല്ലതും ഉണ്ട് എന്നാല്‍ അതിനിടയില്‍ ഇതുപോലെ ചില മോശം കമന്റുകള്‍ വരുന്നതാണ് ആകെയുള്ളൊരു നെഗറ്റീവ്.
Post Your Comments