ക്യാരക്ടര്‍ ഒക്കെ പറഞ്ഞ് സെറ്റ് ആക്കിയിട്ട് കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് ഒരു സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് നടി അമൃത നായര്‍. ഒരു ആര്‍ട്ടിസ്റ്റ് ആണ് തന്നെ ആ സീരിയലില്‍ നിന്നും പുറത്താക്കാന്‍ കാരണം എന്നും രാവിലെ വണ്ടി വരുമെന്നും പറഞ്ഞു. എന്നാല്‍ പിറ്റേ ദിവസം താന്‍ വിളിച്ചപ്പോഴാണ് തന്നെ മാറ്റി എന്നറിഞ്ഞത് എന്നാണ് അമൃത പറയുന്നത്.
അമൃതയുടെ വാക്കുകൾ :
‘ഒരു ചാനലില്‍ നിന്നും വിളിച്ചു. ചാനലിന്റെ പേര് പറയുന്നില്ല. ഫോട്ടോയൊക്കെ കൊടുത്തു. ക്യാരക്ടര്‍ പേരൊക്കെ പറഞ്ഞു തന്നു. കഥാപാത്രത്തിന്റെ സ്വഭാവം ഇങ്ങനെയാണെന്നൊക്കെ പറഞ്ഞ് ഫുള്‍ സെറ്റാക്കി. എല്ലാം പക്കയാക്കി വച്ചു. അമൃത ഒരുങ്ങിയിരുന്നോളൂ രാവിലെ വണ്ടി വരുമെന്ന് പറഞ്ഞു. അന്ന് കോസ്റ്റ്യൂമിനൊക്കെ നന്നായി കഷ്ടപ്പെടുന്ന സമയമാണ്. എല്ലാം സെറ്റ് ചെയ്ത് വച്ചു. രാവിലെ നോക്കുമ്പോള്‍ വണ്ടി വരുന്നില്ല. കണ്‍ട്രോളറെ വിളിച്ചു. രണ്ട് മൂന്ന് തവണ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. വണ്ടി വരാനുള്ള സമയം കഴിഞ്ഞു. ഒരു പതിനൊന്ന് മണിയായപ്പോള്‍ അദ്ദേഹം വിളിച്ചു. അമൃത ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞു. അമൃതയെ അതില്‍ നിന്നും മാറ്റിയെന്ന് പറഞ്ഞു.
എന്നാല്‍ അതൊന്ന് വിളിച്ച് പറയാനുള്ള മര്യാദയെങ്കിലും കാണിച്ചു കൂടായിരുന്നു. തലേന്ന് വരെ സ്ഥിരമായി വിളിച്ചിരുന്നയാളാണ്. ഓക്കെ കുഴപ്പമില്ല. ചേട്ടന് ഒന്ന് വിളിച്ചു പറയാമായിരുന്നു. താന്‍ വണ്ടി വരുന്നതും കാത്തിരിക്കുകയായിരുന്നു. കുറേ പൈസയും ഇതിനായി ചെലവാക്കിയിട്ടുണ്ട്. കുറഞ്ഞ പക്ഷം ഒന്ന് വിളിച്ച് പറയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് പറഞ്ഞു. സോറി അമൃത എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടാക്കി. അത് ഭയങ്കര വിഷമമുണ്ടാക്കിയിരുന്നു. കാരണം ആ സീരിയലിനായി വേറൊരു സീരിയല്‍ വേണ്ടെന്ന് വച്ചിരുന്നതാണ്. അന്ന് അവര്‍ ഒഴിവാക്കാന്‍ പറഞ്ഞ കാരണം അമൃത ഒരു ചെറിയ കുട്ടിയാണ് എന്നായിരുന്നു.
കാണാന്‍ ഭംഗിയൊന്നുമില്ലെന്നും അതിനാല്‍ താന്‍ ആ കഥാപാത്രത്തിന് ചേരില്ലെന്നും പരമ്പരയിലെ ചില ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞതിനാലാണ് ഒഴിവാക്കിയത്. അത് താന്‍ അറിയുന്നത് പിന്നീടാണ്. രണ്ട് വര്‍ഷം മുമ്പാണ് സംഭവം. അങ്ങനെ പറഞ്ഞ ആര്‍ട്ടിസ്റ്റ് ആരെന്ന് അറിയാം’.
Post Your Comments