GeneralLatest NewsNEWS

ചേച്ചിയമ്മയായ സന്തോഷം പങ്കുവച്ച് ആര്യ പാര്‍വതി

തനിക്ക് ഒരു കുഞ്ഞനിയത്തിയുണ്ടായ വിവരം പങ്കുവച്ച് നടി ആര്യ പാര്‍വതി. ദിവസങ്ങള്‍ക്ക് മുമ്പാണ് 23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവച്ച് ആര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അമ്മയുടെ നിറവയറില്‍ പിടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാര്‍ത്ത അറിയിച്ചത്.

കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞനിയത്തി ജനിച്ചിരിക്കുന്ന സന്തോഷം സോഷ്യല്‍ മീഡിയ വഴി തന്നെയാണ് ആര്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ‘ഞാനൊരു ചേച്ചിയമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’. ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘ചേച്ചി എന്ന ഫീലല്ല ഒരു അമ്മയാകുന്ന ഫീലാണ് തനിക്ക്. അമ്മയും കുഞ്ഞും ഹെല്‍ത്തിയാണെന്ന് ഡോക്ടര്‍ പറഞ്ഞ ശേഷമാണ് ഞാന്‍ ആ വിവരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നെഗറ്റീവ് കമന്റുകള്‍ കണ്ടിരുന്നു. നോക്കാറില്ല’- ആര്യ കൂട്ടിച്ചേർത്തു. നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ചത്.

 

shortlink

Post Your Comments


Back to top button