സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നാല് ലീഗ് മാച്ചുകളാണ് കേരള സ്ട്രൈക്കേഴ്സ്ന് ആകെയുള്ളത്. ഈ മത്സരങ്ങളിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിയിലേക്ക് യോഗ്യത നിശ്ചയിക്കുന്നത്. ആദ്യ മാച്ച് ഫെബ്രുവരി 19ന് റായ്പൂരിലാണ് നടക്കുന്നത്. തെലുങ്ക് ടീമാണ് കേരളത്തിന്റെ എതിരാളികള്‍. ഫെബ്രുവരി 26ന് ജയ്പൂരില്‍ കേരളവും കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടും. മാര്‍ച്ച് നാലിന് തിരുവനന്തപുരത്തു നടക്കുന്ന മാച്ചില്‍ ബോളിവുഡ് ടീമാണ് എതിരാളികള്‍. മാര്‍ച്ച് 11ന് കേരള ബ്ലാസ്റ്റേഴ്സ് ജോധ്പൂരില്‍ ഭോജ്പുരി ടീമിനെ നേരിടും. എല്ലാ മാച്ചുകളും ശനി, ഞായര്‍ ദിവസങ്ങളിലാണ് നടക്കുക.
പുതിയ ചിത്രത്തിന്റെ തിരക്കില്‍ ആയതിനാല്‍ കുഞ്ചാക്കോ ബോബന് ആദ്യമാച്ചില്‍ കളിക്കാനാവില്ല. തെലുങ്ക് ടീമിനെതിരെയുള്ള ആദ്യ മാച്ചില്‍ കേരള ടീമിനെ നയിക്കുക ഉണ്ണി മുകുന്ദനാണ്. ‘സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍സിയുടെ ടെന്‍ഷനുണ്ടോ?’ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരമിപ്പോൾ.
താരത്തിന്റെ വാക്കുകൾ :
‘ഏയ് ഇല്ല. ക്രിക്കറ്റ് എനിക്കിഷ്ടമാണ്, ആസ്വദിച്ച് കളിക്കുക എന്നേയുള്ളൂ. അധികം ടെന്‍ഷന്‍ എടുക്കാറില്ല, പിന്നെ സ്പോര്‍ട്സ് സ്പോര്‍ടാണ്. ചിലപ്പോള്‍ ജയിക്കും, ചിലപ്പോള്‍ തോല്‍ക്കും. അതിനെ ആ സ്പിരിറ്റില്‍ എടുക്കുക. സിസിഎല്ലില്‍ മുന്‍ സീസണിലും ഏതാനും ഗെയിമുകള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഞങ്ങളുടെ ക്ലബ്ബ് സിസിഎല്ലിലേക്ക് എത്തുമ്പോൾ എന്നെ സംബന്ധിച്ച് ഇതൊരു പ്രെസ്റ്റീജിയസായ ഇവന്റാണ്. സിനിമയുടെ തിരക്കുകള്‍ ഉണ്ട്, എങ്കിലും സമയം കണ്ടെത്തി വന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ട്. മാക്സിമം പരുക്കുകള്‍ വരുത്താതെ കളിക്കാനാണ് ശ്രമിക്കുന്നത്’.
Post Your Comments