ഭാരം കൂടിയതിന്റെ പേരില്‍ തന്നെ ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ്. താന്‍ ഒരിക്കലും ഒരു മോഡലാകാന്‍ പോകുന്നില്ലെന്നും തന്റെ ശരീരം ഇഷ്ടപ്പെടാത്തവര്‍ മാറിപ്പോകു എന്നുമാണ് സെലീന പറയുന്നത്. ടിക് ടോക്ക് വഴിയാണ് ഇതു സംബന്ധിച്ച വീഡിയോ താരം പങ്കുവച്ചത്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
താരത്തിന്റെ വാക്കുകൾ :
ലൂപസ് രോഗത്തിനായി കഴിക്കുന്ന മരുന്നുകളാണ് ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. ഞാൻ ഒരിക്കലും ഒരു മോഡലാകാന്‍ പോകുന്നില്ല. എന്റെ ശരീരം ഇഷ്ടപ്പെടാത്തവര്‍ മാറിപ്പോകു.
മരുന്ന് കഴിക്കുമ്പോൾ ശരീരഭാരം കൂടും, കഴിച്ചില്ലെങ്കില്‍ ശരീരഭാരം കുറയും, ഇത് വളരെ സാധാരണമാണ്. എന്റേത് പോലുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്ന, യഥാര്‍ഥ കഥയറിയാതെ ബോഡിഷെയിം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഞാൻ ഇപ്പോള്‍ സംസാരിക്കുന്നത്. എല്ലാറ്റിനുമുപരിയായി, ചികിത്സ എനിക്ക് പ്രധാനമാണ്. അതാണ് എന്നെ സഹായിക്കുന്ന ഘടകം.
Post Your Comments