GeneralLatest NewsNEWS

ഒരു പുരുഷന്‍ കൂടെയുള്ളത് മനോഹരമാണ്, എന്നാല്‍ തെറ്റായിട്ടുള്ള ഒരാളാണ് വരുന്നതെങ്കില്‍ അതൊരു നരകമാകും : ഐശ്വര്യ

ഒരു പുരുഷന്‍ കൂടെയുള്ളത് ശരിക്കും മനോഹരമാണ്, എന്നാല്‍ തെറ്റായിട്ടുള്ള ഒരാളാണ് വരുന്നതെങ്കില്‍ അതൊരു നരകമായി മാറിയേക്കാമെന്ന് നടി ഐശ്വര്യ ഭാസ്കർ. നരസിംഹത്തിലെ മോഹന്‍ലാലിന്റെ നായികയായി വന്ന് മലയാളികൾക്ക് സുപരിചിതയായ ഐശ്വര്യ ഇപ്പോള്‍ സിനിമയ്ക്ക് പുറമേ സീരിയലിലും സജീവമാണ്. നടി വനിത വിജയകുമാറിനൊപ്പമുള്ള ഐശ്വര്യയുടെ അഭിമുഖത്തിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹത്തെ കുറിച്ച്‌ താന്‍ കണ്ടിരുന്ന സ്വപ്‌നങ്ങളും പിന്നെ നടന്നതുമായ കാര്യങ്ങളെ പറ്റിയാണ് നടി അഭിമുഖത്തില്‍ സംസാരിച്ചത്.

താരത്തിന്റെ വാക്കുകൾ :

‘ഒരു പുരുഷന്‍ കൂടെയുള്ളത് ശരിക്കും മനോഹരമാണ്. എന്നാല്‍ തെറ്റായിട്ടുള്ള ഒരാളാണ് വരുന്നതെങ്കില്‍ അതൊരു നരകമായിട്ടും മാറിയേക്കാം. പകുതി ജീവിതവും സ്‌നേഹവുമൊക്കെ നമുക്ക് മാതാപിതാക്കളില്‍ നിന്നുമാണ് ലഭിക്കുന്നത്. രണ്ടാമത്തേത് ഭര്‍ത്താവിനൊപ്പം ജീവിക്കുമ്പോഴാണ്. മൂന്നാമത് നമ്മള്‍ മക്കളില്‍ നിന്നാണ് നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. അങ്ങനെ ഓരോ ആളുകളില്‍ നിന്നും നല്ലതെന്ന് പറയിപ്പിക്കുമ്പോഴേക്കും നമ്മുടെ പല്ലൊക്കെ കൊഴിഞ്ഞ് കിളവിയായിട്ടുണ്ടാവും. അപ്പോള്‍ നമ്മള്‍ എപ്പോഴാണ് ജീവിക്കുക.

എനിക്ക് വലിയ ആഗ്രഹങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചെറിയ പ്രായം മുതല്‍ എനിക്ക് മൂന്ന് ആഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് – നല്ലൊരു വീട് വേണം, രണ്ട് – നല്ല കാറ് വാങ്ങണം, മൂന്നാമത്തതേത് നല്ലൊരു ഭര്‍ത്താവും കുടുംബവും പിന്നെയൊരു നായയും വേണം. ഇത് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. പണവും സ്വര്‍ണവും വസ്ത്രങ്ങളുമൊന്നും എന്റെ ഇഷ്ടങ്ങളിലില്ല. ഒരു ഫാം ഹൗസ് പോലെയുള്ള വീട്. അതിന്റെ മുറ്റത്ത് നിറയെ ചെടികളും തുളസി ചെടിയുമൊക്കെ വേണം. വീടിനകം നാലുകെട്ട് പോലെയായിരിക്കും. അവിടെ ഞാന്‍ കൊടുക്കുന്ന ചായയും കുടിച്ച്‌ എന്റെ ഭര്‍ത്താവ് പത്രവും വായിച്ചിരിക്കണം, ഇതൊക്കെയാണ് എന്റെ കുടുംബ ജീവിതത്തെ പറ്റി ഞാന്‍ കരുതിയിരുന്നത്. അങ്ങനെ ജീവിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലൊരു നോര്‍മല്‍ ലൈഫ് ലഭിക്കണമെന്ന് ഞാനും ആഗ്രഹിച്ചു.

 

shortlink

Post Your Comments


Back to top button