
ലേഡി സൂപ്പര്‍ സ്റ്റാര്‍ വിഷയത്തിൽ സോഷ്യല്‍ മീഡിയയില്‍ വന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി നടി മഞ്ജു പിള്ള. ആരെയും കുറച്ച് കാണിക്കാനല്ല, സ്വന്തം അഭിപ്രായമാണ് താന്‍ പറഞ്ഞത് എന്നാണ് മഞ്ജു പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. ആരെയും കുറച്ച് കാണിക്കാനല്ല. എനിക്ക് എന്റേതായ ഇഷ്ടങ്ങളില്ലേ. ഞാനാരെയും താരതമ്യം ചെയ്ത് സംസാരിച്ചതല്ല. എന്റെ മനസില്‍ ഉര്‍വശി തന്നെയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍.
നായികാ സ്ഥാനത്ത് നിന്ന് കൊണ്ടാണ് ഉര്‍വശിയെ ഞാന്‍ സൂപ്പര്‍ സ്റ്റാറെന്ന് പറഞ്ഞത്. അങ്ങനെ നോക്കിയാല്‍ ഷീലാമ്മയും ശാരദാമ്മയും സൂപ്പര്‍ സ്റ്റാറുകളാണ്. ഞാനിവരെയൊക്കെ തള്ളിപ്പറഞ്ഞെന്ന് പറയാനൊക്കുമോ? ഉര്‍വശി തന്നെയാണ് എന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍.
അതെന്റെ വ്യക്തിപരമായ കാര്യം. ഉര്‍വശിയേക്കാള്‍ എനിക്കിഷ്ടപ്പെട്ട നടിയാണ് കെപിഎസി ലളിത. അവര്‍ ക്യാരക്ടര്‍ റോളുകളാണ് ചെയ്തത്. രണ്ടിനെയും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എനിക്ക് ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്കൊന്നും സമയമില്ല.’
Post Your Comments