GeneralLatest NewsNEWS

‘സഹോദരനും സഹോദരിക്കും വിവാഹാശംസകള്‍’: സ്വരയുടെയും ഫഹദിന്റെയും പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ആയ ഫഹദ് അഹമ്മദിനെ വിവാഹം ചെയ്തു എന്ന വിവരം സ്വര ഭാസ്‌കര്‍ പങ്കുവച്ചത്. വിവാഹത്തിന് പിന്നാലെ സ്വരയുടെയും ഫഹദിന്റെയും പ്രണയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ദിവസം ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

സ്വരയെയും ഫഹദിനെയും പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഇപ്പോള്‍ എത്തുന്നത്. സഹോദരനും സഹോദരിക്കും വിവാഹാശംസകള്‍, സഹോദരനെയാണോ നീ കല്യാണം കഴിച്ചത് എന്നിങ്ങനെയാണ് എന്നാണ് ചില കമന്റുകള്‍. എന്നാല്‍ ഇതിനോട് താരം പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും പഴയ ട്വീറ്റുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഫഹദിനെ സഹോദരന്‍ എന്നായിരുന്നു ട്വീറ്റുകളില്‍ സ്വര വിശേഷിപ്പിച്ചിരുന്നത്.

‘ഹാപ്പി ബര്‍ത്ത്ഡേ ഫഹദ് മിയാന്‍. എന്റെ സഹോദരന്റെ ആത്മവിശ്വാസം അങ്ങനെ തന്നെ തുടരാന്‍ സാധിക്കട്ടെ. സന്തോഷത്തോടെയിരിക്കുക. നിനക്ക് പ്രായമാവുകയാണ്, ഇനി വിവാഹം കഴിക്കൂ. നല്ലൊരു ജന്മദിനവും ഗംഭീരമായൊരു വര്‍ഷവും ആശംസിക്കുകയാണ് സുഹൃത്തേ’ എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. ഫഹദിനൊപ്പമുള്ളൊരു ചിത്രവും സ്വര ഭാസ്‌കര്‍ പങ്കുവച്ചിരുന്നു. സ്വരയുടെ ട്വീറ്റിന് ഫഹദ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ‘എന്റെ വിവാഹത്തിന് വരുമെന്ന് നീ വാക്കു തന്നതാണെന്നും ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി’ എന്നുമായിരുന്നു ഫഹദിന്റെ മറുപടി.

 

shortlink

Related Articles

Post Your Comments


Back to top button