സിനിമയിലേക്കുളള യാത്രയിലാണ് താനെന്നും ഇനി കേരളത്തിലെ ഒരു റിയാലിറ്റി ഷോകളിലും പങ്കെടുക്കില്ലെന്നും നർത്തകനും നടനുമായ റംസാൻ. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് റംസാന്റെ തുടക്കം. പിന്നീട് ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി. ബിഗ് ബോസ് മലയാളം സീസൺ 3യിലേക്ക് പതിനൊന്നാം മത്സരാർത്ഥിയായി എത്തിയ റംസാൻ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി എന്ന പദവിയും സ്വന്തമാക്കിയിരുന്നു. ‘കിടു’, ‘ഡാന്‍സ് ഡാന്‍സ്’, ‘ഭീഷ്മ പർവം’ തുടങ്ങി എട്ടോളം സിനിമകളില്‍ റംസാൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ഇനി കേരളത്തിന് പുറത്തെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനാണ് ആഗ്രഹം എന്ന് റംസാൻ തുറന്നു പറഞ്ഞത്.
റംസാന്റെ വാക്കുകൾ :
‘റിയാലിറ്റി ഷോയിലൂടെ കേരളത്തിൽ തന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തനിക്ക് കിട്ടിയ ഒരു വലിയ അവസരമായിരുന്നു അത്. അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. താൻ പങ്കെടുത്ത് അവരുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
ഇനി കേരളത്തിന് പുറത്തെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനാണ് ആഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു വൈൽഡ് റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചാൽ അതിൽ പങ്കെടുക്കാൻ ശ്രമിക്കും. അങ്ങനെയൊരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെങ്കിൽ നല്ല സെക്ഷൻ പ്രാക്ടീസ് വേണം. ഒരു വര്‍ഷത്തോളം എങ്കിലും പ്രാക്ടീസ് ചെയ്ത ശേഷമേ മത്സരിക്കാനായി പോവുകയുള്ളൂ. പങ്കെടുക്കണമെങ്കില്‍ അത്രയും പ്രാക്ടീസിന്റെ ആവശ്യം ഉണ്ട്. നായകനായി തന്നെ ആദ്യം സിനിമയിൽ എത്തണമെന്ന ചിന്താഗതി തനിക്കില്ല.’
Post Your Comments