ഇപ്പോഴത്തെ കുട്ടികള്‍ കാലിന്മേല് കാല് കയറ്റിവെച്ചാണ് ഇരിക്കുന്നതെന്നും ആര്‍ട്ടിസ്റ്റുകളുടെ മക്കള്‍ക്ക് മാത്രമേ മര്യാദയോടെ പെരുമാറാന്‍ അറിയുകയുള്ളൂവെന്ന് നടി പൊന്നമ്മ ബാബു. മറ്റുള്ളവര്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ പൊന്നമ്മ ബാബു പറഞ്ഞു.
താരത്തിന്റെ വാക്കുകൾ :
മറ്റുള്ളവര്‍ എങ്ങനെയൊക്കെയോ സിനിമയില്‍ എത്തിയതാണ്, എന്തൊക്കെയോ അഭിനയിച്ച് ഹിറ്റായി താരങ്ങളെയാണ്. പ്രായത്തില്‍ മുതിര്‍ന്ന ആരെ കണ്ടാലും എഴുന്നേല്ക്കണമെന്നാണ് താനൊക്കെ പഠിച്ചിരിക്കുന്നത്, എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ അങ്ങനെ ചെയ്യാതെ പകരം കാലിന്മേല് കാല് കയറ്റിവെച്ചാണ് ഇരിക്കുന്നത്.
‘ര്‍ന്നവരെ ബഹുമാനിക്കുക, ടീച്ചര്‍മാരെ ബഹുമാനിക്കുക, നമുക്ക് തിരക്കഥ പറഞ്ഞ് തരുന്നവരെ ബഹുമാനിക്കുക, സംവിധായകരെ ബഹുമാനിക്കുക എന്നൊക്കെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. നമുക്ക് ബഹുമാനം തന്നില്ലെങ്കിലും നമ്മള് കൊടുക്കണം. ഇപ്പോഴുള്ള പിള്ളേരൊക്കെ എന്താണ് ഇങ്ങനെയെന്ന് എനിക്കറിയില്ല. ആര്‍ട്ടിസ്റ്റിന്റെ മക്കളായത് കൊണ്ട് ദുല്‍ഖറിനും പൃഥ്വിക്കും മര്യാദയുണ്ട്’.
Post Your Comments