GeneralLatest NewsNEWS

ദൃശ്യം കാണുമ്പോൾ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള്‍ കാണുന്നത്: സെല്‍വരാഘവന്‍

ദൃശ്യം കാണുമ്പോൾ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള്‍ കാണുന്നത് എന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം എത്ര തവണ വേണമെങ്കിലും കാണാമെന്നും അത് തന്നെ ലാഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൃശ്യം കണ്ടതിനു ശേഷം ട്വിറ്ററിലാണ് സെല്‍വരാഘവന്‍ ഇക്കാര്യം കുറിച്ചത്.

സംവിധായകന്റെ വാക്കുകൾ :

‘അഭിനയമാണെന്ന് മനസിലാകരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്. ദൃശ്യം കാണുമ്പോൾ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള്‍ കാണുന്നത്. കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡിറ്റൈല്‍സ് വരെ കാണാനാകും. അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്. അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്നാളുകള്‍ പറയരുത്. ആക്ടറിനെ കഥാപാത്രത്തില്‍ നിന്നും വേര്‍തിരിക്കാനാകും. കമല്‍ സാറിനെയും ധനുഷിനെയും പോലെയുളളവര്‍ അതാണ് ചെയ്യുന്നത്. അസുരന്‍ നോക്കു കഥാപാത്രത്തെ മാത്രമേ അവിടെ കാണാന്‍ സാധിക്കൂ’.

shortlink

Related Articles

Post Your Comments


Back to top button