മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നും എല്ലാം നല്ല മാറ്റങ്ങളാണ് എന്നും നടി ഭാവന. തിരക്കഥ നല്ലതെങ്കിൽ ആര് അഭിനയിച്ചാലും പടം വിജയിക്കും, പണ്ട് താരമൂല്യമുള്ള സിനിമ ആദ്യത്തെ കുറച്ച് ദിവസം ഓടിയേക്കും, എന്നാൽ ഇപ്പോൾ വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങളൊക്കെ എത്തുന്നത്, മോശമാണെങ്കിൽ അവർ മോശമാണെന്ന് തന്നെ പറയും ഭാവന റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭാവനയുടെ വാക്കുകൾ :
‘ഒരുപാട് നല്ല ടെക്നീഷ്യൻമാരും ആർട്ടിസ്റ്റുകളും വന്നു. പുതിയ രീതിയിലുള്ള കഥ പറച്ചിൽ എഡിറ്റിങ് രീതിയിൽ ഉണ്ടായ മാറ്റങ്ങൾ, സങ്കേതികമായി മുന്നേറി അങ്ങനെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി, നടി കൂട്ടിച്ചേർത്തു സ്ക്രിപ്റ്റ് നല്ലതാണെങ്കിൽ, കഥ നല്ലതാണെങ്കിൽ അത് ആര് അഭിനയിച്ചാലും അത് നന്നാകും ആ ചിത്രം ഓടും എന്നത് നല്ല കാര്യമാണ്. കുറേയൊക്കെ പണ്ടുമുതലെ അങ്ങനെതന്നെയാണ്. ഒരു വലിയ സ്റ്റാറുണ്ട് എന്ന കാരണം കൊണ്ടൊന്നും ഒരു മോശം പടം ഓടില്ല. പക്ഷെ അതേസമയം പടം നല്ലതാണെങ്കിൽ പുതിയ ആൾക്കാർ ചെയ്താലും അത് ഹിറ്റാകും.
അതുകൊണ്ട് തന്നെ കണ്ടന്റ് തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ട കാര്യം. വളരെ മോശമായ ഒരു കണ്ടെന്റെിൽ അതിൽ സൂപ്പർ താരങ്ങളെ കൊണ്ടുവന്നാൽ അത് ഓടില്ല. പ്രത്യേകിച്ച് മലയാളികൾ, അവർ അത് നിരസിക്കുക തന്നെ ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. പണ്ടൊക്കെ സ്റ്റാർ കാസ്റ്റ് കൊണ്ട് ആദ്യത്തെ കുറച്ച് ദിവസം ഓടിയേക്കും. പക്ഷെ ഇപ്പോൾ പെട്ടന്ന് തന്നെ പ്രേക്ഷക പ്രതികരണങ്ങൾ എത്തുന്നത് കാരണം മോശമാണെങ്കിൽ അവർ മോശമാണെന്ന് തന്നെ പറയും. അത് എത്ര വലിയ സ്റ്റാർ കാസ്റ്റ് ആണെങ്കിലും എന്തുതന്നെ ആയാലും. പടം തിയേറ്ററിൽ കണ്ടിരിക്കാൻ കഴിയുന്നില്ല, അല്ലെങ്കിൽ എന്റെർടെയ്നിങ് അല്ല എങ്കിൽ അത് വർക്കാകില്ല. പക്ഷെ അതേ സമയം കഥ നല്ലതാണെങ്കിൽ അവിടെ ആരാണ് അഭിനയിക്കുന്നത് എന്നതിന് പ്രസക്തിയില്ല.’
Post Your Comments