വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുള്ള താരമാണ് അനശ്വര രാജന്. ചാന്‍സിന് വേണ്ടിയാണോ ഫോട്ടോഷൂട്ടുകള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച് അമ്മയ്ക്ക് വരെ മെസേജ് വരാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ഫോട്ടോഷൂട്ടിന് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ പുത്തരിയല്ല. പറയുന്നവര്‍ പറഞ്ഞോണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും ഇത് മാറുമോന്ന് അറിയില്ല. വിമര്‍ശനങ്ങളെ ഞാൻ അവോയ്ഡ് ചെയ്യുന്നില്ല. എവിടെയൊക്കെയോ എന്നെ അത് ബാധിക്കുന്നുണ്ട്. ഫാമിലിയെ, അമ്മയെ, അച്ഛനെ എല്ലാവരെയും ബാധിക്കുന്നുണ്ട്.
അനശ്വര ഞങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെയാണ്. അവള് ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ സങ്കടം ഉണ്ട് എന്നൊക്കെ പറഞ്ഞ് അമ്മയുടെ ഫോണില്‍ മെസേജ് വരാറുണ്ട്. ചാന്‍സിന് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യണോ എന്നും ചോദിക്കാറുണ്ട്. സൈബര്‍ ബുള്ളിയിങ്ങിലൂടെ കടന്ന് പോകുമ്പോള്‍, മുമ്പ് ഉണ്ടായതാണെങ്കിലും ഇപ്പോഴത്തെ ആണെങ്കിലും ഞാനും ഫാമിലിയും കടന്ന് പോയ്ക്കൊണ്ടിരുന്ന ഫേസ് വളരെ മോശമാണ്. വളരെ മോശം സ്റ്റേജാണത്. സൈബര്‍ ബുള്ളിയിങ്ങിന്റെ പ്രശ്നങ്ങള്‍ ആ വ്യക്തിയെ എത്രമാത്രം ബാധിക്കുന്നു എന്നുള്ളത് കമന്റ് ചെയ്യുന്നവര്‍ക്ക് അറിയില്ല.
ഇതെല്ലാം കുഴപ്പമില്ല എന്ന് കരുതി മുന്നോട്ട് പോകാനെ ഞങ്ങള്‍ക്ക് കഴിയൂ. ഇതില്‍ തന്നെ നില്ക്കാന് ഒരിക്കലും പറ്റില്ല. എന്നെ തേടി വന്നതാണ് അടുത്തിടെ വൈറലായ ആ ഫോട്ടോഷൂട്ട്. ഹെയര്‍ കട്ട് ചെയ്തപ്പോള്‍ എനിക്ക് കോണ്‍ഫിഡന്‍സ് കൂടിയിരുന്നു’.
Post Your Comments