തന്റെ ആദ്യ ചിത്രമായ പ്രേമത്തിന്റെ ഒഡിഷനിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. ഓഡിഷന് ചെന്നപ്പോൾ നിവിൻ പോളി തന്നെ ഗെറ്റൗട്ട് അടിച്ചു എന്നും ആ നിമിഷം തന്റെ ഹൃദയം അവിടെ ഉടഞ്ഞുപോയപോലെ തനിക്ക് തോന്നിയെന്നുമാന് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
രണ്ട് ദിവസമായിരുന്നു ഓഡിഷൻ ഉണ്ടായിരുന്നത്. സെൽഫ് ഇൻട്രൊഡക്ഷൻ പാട്ടുപാടുക, ഡാൻസ് കളിക്കുക എന്നിങ്ങനെയായിരുന്നു അന്ന് എനിക്ക് തന്നിരുന്ന ടാസ്ക്. ആ രണ്ട് ദിവസം എന്നെ റാഗ് ചെയ്ത് കൊന്ന ദിനങ്ങളായിരുന്നു. ആദ്യത്തെ ഒഡിഷനിൽ എനിക്കൊരു പണി കിട്ടി. എന്നോട് ‘നേരം’ മൂവി കണ്ടോ എന്നായിരുന്നു അവർ ആദ്യം ചോദിച്ചത്. എന്റെ ഭാഗ്യംകൊണ്ട് ഞാൻ ആ മൂവി കണ്ടില്ലായിരുന്നു. വന്നപ്പോൾ തന്നെ എല്ലാവരും എന്നെ നോക്കി കളിയാക്കാൻ തുടങ്ങി. ഇറങ്ങി പോ നീ ഭയങ്കര അഹങ്കാരിയാണ് ജാഡയാണ് എന്നൊക്കെ അവർ പറഞ്ഞപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞ് ഉരുണ്ടുവന്നു.
പിന്നെ രണ്ടാമത്തെ ദിവസം ഓഡിഷന് ചെന്നപ്പോൾ ഇക്കാര്യങ്ങളെല്ലാം ഇവർ നിവിൻ ചേട്ടന്റെ അടുത്ത് പറഞ്ഞു. അപ്പോൾ നിവിൻ ചേട്ടൻ എന്നെ ഗെറ്റൗട്ട് അടിച്ചു. ആ നിമിഷം എന്റെ ഹൃദയം അവിടെ ഉടഞ്ഞുപോയ പോലെ എനിക്ക് തോന്നി. പിന്നെ പത്തുപ്രാവശ്യം ഇരുന്ന് ആ സിനിമ കണ്ടതിനു ശേഷമാണ് അവരുടെ മുന്നിലേക്ക് പോയത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് അനുപമ . പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്. പ്രേമത്തിന് ശേഷം ജോമോന്റെ സുവിശേഷം, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ കോടി, തള്ളി പോകാതെ, അ ആ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
Post Your Comments