GeneralLatest NewsNEWS

എം എച്ച് 370: ദി പ്ലെയിൻ ദാറ്റ് ഡിസപ്പിയേർഡ് : ഒമ്പത് വർഷം മുൻപ് കാണാതായ മലേഷ്യൻ എയർലൈൻസിനെ പറ്റി ഡോക്യുസീരീസ്

മലേഷ്യൻ എയർലൈൻസ് വിമാനം നിഗൂഢ സാഹചര്യത്തിൽ കാണാതായതിനെ കുറിച്ചുള്ള ഡോക്യു സീരീസ് പുറത്തിറങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് എത്തുക. മാർച്ച് എട്ടിനാണ് റിലീസ്. ‘എം എച്ച് 370: ദി പ്ലെയിൻ ദാറ്റ് ഡിസപ്പിയേർഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ കൂടുതൽ വ്യക്തതയോടെ ഇത് പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

ഡോക്യുമെന്ററിയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിമാനത്തിൽ കാണാതായവരുടെ കുടുംബാംഗങ്ങളും ഗവേഷകരും അന്വേഷണാത്മക മാധ്യമപ്രവർത്തകരും വിമാനത്തിന്റെ തിരോധാനത്തിന് പിന്നിലെ നിഗൂഢതയെ കുറിച്ച് വിശദമാക്കുന്നുണ്ട്.

2014-ലാണ് മലേഷ്യൻ എയർലൈൻസിന്റെ എം എച്ച് 370 ഫ്ലൈറ്റ് കോലാലംപൂരിൽ നിന്ന് ചൈനയിലെ ബീജിംഗ് ക്യാപിറ്റൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. 227 യാത്രക്കാരും 12 ജീവനക്കാരുമടങ്ങിയ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ദക്ഷിണ ചൈനാ കടലിൽ വച്ച് ദുരൂഹമായി അപ്രത്യക്ഷമാവുകയായിരുന്നു. ഒന്നിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തിയിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങളോ രക്ഷപ്പെട്ടവരുടെ അടയാളങ്ങളൊ ഒന്നും കണ്ടെത്താനായില്ല. കാണാതായി ഒമ്പത് വർഷങ്ങൾക്ക് ശേഷവും ഇന്നും വിമാനം അപ്രത്യക്ഷമായത് എങ്ങനെയെന്നോ എന്തുകൊണ്ടെന്നോ വിശദീകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370-ന് എന്താണ് സംഭവിച്ചത് എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി നിലനിൽക്കുകയാണ്.

 

shortlink

Post Your Comments


Back to top button