![](/movie/wp-content/uploads/2023/02/urmi.jpg)
നടൻ വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെക്കുറിച്ച് നടി ഊര്‍മിള ഉണ്ണി പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന് ഊർമ്മിള ഉണ്ണി. ഒടിടിയില്‍ ആണ് ചിത്രം കണ്ടതെന്നും ഇടയ്ക്ക് വെള്ളം കുടിക്കാന്‍ പോലും എഴുന്നേറ്റു പോയില്ല. അതാണ് സിനിമയുടെ വിജയമെന്നും ഊർമ്മിള ഉണ്ണി ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
read also: കള്ളനും ഭഗവതിയും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ
‘പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. അതിലൊരു തര്‍ക്കവുമില്ല. ഞാന്‍ ഒടിടിയില്‍ ആണ് കണ്ടത്. ഇടയ്ക്ക് വെള്ളം കുടിക്കാന്‍ പോലും എഴുന്നേറ്റു പോയില്ല. അതാണ് സിനിമയുടെ വിജയം. പിന്നെ ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല എന്ന് പറഞ്ഞത് നെഗറ്റീവായി പോയി. പക്ഷേ തൊട്ടുപിന്നാലെ തന്നെ വളരെ തമാശയായ ഒരു ഷോട്ടിലേക്ക് പോയി’- ഊര്‍മിള ഉണ്ണി പറഞ്ഞു.
Post Your Comments