ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ വിവാഹിതയായി. സമാജ്‌വാദി പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ ഫഹദ് അഹ്‌മദാണ് വരൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സ്വര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 6ന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. സമാജ്‌വാദി പാർട്ടി യൂത്ത് വിങ്ങിൻ്റെ മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡൻ്റാണ് ഫഹദ്.
‘ചിലപ്പോൾ നിങ്ങളുടെ അടുത്തുള്ള എന്തിനെയെങ്കിലും നിങ്ങൾ ദൂരവ്യാപകമായി തിരയുന്നു. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം സൗഹൃദം കണ്ടെത്തി. പിന്നീട് ഞങ്ങൾ പരസ്പരം കണ്ടെത്തി! എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @FhadZirarAhmad ‘, സ്വര ട്വിറ്ററിൽ കുറിച്ചു.
2020 ജനുവരിയിൽ നടന്ന ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ വെച്ചാണ് സ്വരയും ഫഹദും ആദ്യമായി പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി, പ്രണയമായി, ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു.
Post Your Comments