സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സമൂഹം ആർജ്ജവം കാട്ടണം എന്നും സ്ത്രീധനത്തിന്റെ നീരാളി പിടിത്തത്തിൽ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ലെന്നും നടി ഖുശ്ബു സുന്ദർ. ബിനാലെയുടെ ഫോർട്ട് കൊച്ചി കബ്രാൾയാർഡ് പവലിയനിൽ സ്ത്രീധന വിരുദ്ധ പ്രചാരണ സംഗീത വീഡിയോ ‘രസികപ്രിയ’ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാഗം സൊസൈറ്റിയാണ് സ്ത്രീധനവിരുദ്ധ സംഗീത പ്രചരണ പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തെ ആഴത്തിൽ ബാധിച്ച ദുർഭൂതമാണ് സത്രീധനമെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്നാഥ് ബെഹ്റ എന്നിവരും വിഷയത്തെ കുറിച്ച് സംസാരിച്ചു.
Post Your Comments