
ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പേരിൽ വിമർശനങ്ങൾ നേരിടാൻ മടിയില്ലാത്ത താരമാണ് ഉർഫി ജാവേദ്. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉർഫി തന്റെ പരീക്ഷണങ്ങൾ തുടരുകയാണ്. വ്യത്യസ്തമായ ഫാഷന്‍ ചോയിസുകള്‍ കൊണ്ട് ശ്രദ്ധ നേടിയ ഉര്‍ഫി ഇതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും നേരിട്ടിട്ടുണ്ട്.
ഇപ്പോൾ നടിക്ക് എതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫൈസന്‍ അന്‍സാരി. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്.
എന്നാല്‍ താന്‍ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു. ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് എത്തിയത്.
അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരമാണ് മുസ്ലിം ഉടമകളുടെ പ്രശ്‌നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നു.
Post Your Comments