മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനശ്വര രാജൻ. ഇപ്പോഴിതാ ആർത്തവക്കാലത്ത് തനിക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് തുറന്നു പറയുകയാണ് താരം മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ.
അനശ്വരയുടെ വാക്കുകൾ :
‘പീരിയഡ്സിന്റെ സമയത്ത് പുറത്തിറങ്ങാൻ പോലും പറ്റാത്തവരിൽ ഒരാളാണ് ഞാൻ. സൂപ്പർ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് പറ്റുന്നില്ല. ഗേൾസ് സ്കൂളിൽ പഠിച്ച എന്നോട് ടീച്ചർമാർ ചോദിക്കാറുണ്ട് എല്ലാവർക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്.
ഗേൾസ് സ്കൂളിലെ ടീച്ചർമാരാണ് പറയുന്നത്. അവർക്ക് അറിയുമോ എന്നറിയില്ല, എല്ലാവർക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാൻ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാർ മാെത്തമറിയും’.
Post Your Comments