GeneralLatest NewsNEWS

നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു, ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി: മമിത ബൈജു

സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച ‘വണങ്കാന്‍’ എന്ന ചിത്രത്തിൽ നിന്നും താൻ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി നടി മമിത ബൈജു. ടൈറ്റില്‍ പോസ്റ്റര്‍ വരെ പുറത്തു വിട്ടിരുന്ന ചിത്രത്തില്‍ നിന്നും സൂര്യയും പിന്മാറിയിരുന്നു. ബാല തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കഥയില്‍ ചില മാറ്റങ്ങള്‍ വന്നതോടെ സിനിമ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നതോടെ നടനുമായി ബാല ചര്‍ച്ച ചെയ്ത ശേഷം എടുത്ത തീരുമാനത്തെ തുടര്‍ന്ന് സൂര്യ സ്വയം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തനിക്ക് കോളേജുണ്ട്, വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട് എന്നതിനാലാണ് താൻ പിന്മാറിയത് എന്നാണു മമിത ഒരു അഭിമുഖത്തില്‍ പറയുന്നത്.

മമിതയുടെ വാക്കുകൾ :

ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോംമ്പിനേഷന്‍ സീനുകളുണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളേജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്’.

അര്‍ജുന്‍ അശോകന്‍ നായകനായ ‘പ്രണയ വിലാസം’ എന്ന സിനിമയാണ് മമിതയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു നായിക.

shortlink

Related Articles

Post Your Comments


Back to top button