GeneralLatest NewsNEWS

‘കോഹിനൂര്‍’ നായിക അപര്‍ണ വിനോദ് വിവാഹിതയായി

‘കോഹിനൂര്‍’ നായിക അപര്‍ണ വിനോദ് വിവാഹിതയായി. 2015ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ നിന്നോട് കൂടെയാണ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി ആസിഫ് അലിയുടെ ‘കോഹിനൂര്‍’ എന്ന ചിത്രത്തിലൂടെ നായികയായ നടിയാണ് അപര്‍ണ വിനോദ്.

കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് അപര്‍ണയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

വിജയ് ചിത്രം ‘ഭൈരവ’യിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഭരത് നായകനായി ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി എത്തിയ ‘നടുവന്‍’ എന്ന തമിഴ് ചിത്രത്തിലാണ് അപര്‍ണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

shortlink

Post Your Comments


Back to top button