GeneralLatest NewsNEWS

തൊഴിൽരഹിതനായ ഞാനും ജോലിയുള്ള അവളും: പ്രണയദിനത്തില്‍ മനോഹര ചിത്രം പങ്കുവച്ച് പെപ്പെ

പ്രണയദിനത്തില്‍ തന്റെയും ഭാര്യ അനീഷയുടെയും പ്രണയകാലത്തെ മനോഹരമായൊരു ചിത്രം പങ്കുവച്ച് നടന്‍ ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ എത്തി മലയാളസിനിമയിലെ മുൻനിര യുവനായക നിരയിലെത്തിയ താരമാണ് ആന്റണി. 2021 ഓഗസ്റ്റിലായിരുന്നു ആന്റണിയുടെയും അനീഷയുടെയും വിവാഹം. വിദേശത്ത് നഴ്സ് ആണ് അനീഷ. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും.

‘ഹാപ്പി വലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി…ഒരു 9 വർഷം മുൻപ് തൊഴിൽരഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്’- ഒൻപത് വർഷം മുമ്പ് പ്രണയിച്ചു നടക്കുന്ന തന്റെയും ഭാര്യ അനീഷയുടെയും ചിത്രം പങ്കുവച്ച് ആന്റണി എഴുതി.

 

shortlink

Related Articles

Post Your Comments


Back to top button