ചൊവ്വ ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ലെന്ന് മഷൂറ. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് മഷൂറയുടെ പ്രസവത്തിനായി അവശേഷിക്കുന്നത്. മഷൂറയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ബഷീറിന്റെ കുടുംബത്തിലെ എല്ലാവരും. തന്നെ കണ്ടാല്‍ ഭയങ്കര ഫോര്‍വേഡാണെന്നൊക്കെ തോന്നുമെങ്കിലും ഡേറ്റും ശകുനവുമൊക്കെ നോക്കുന്നയാളാണ് താനെന്നാണ് മഷൂറ തന്റെ വീഡിയോയിൽ പറയുന്നത്.
മഷൂറയുടെ വാക്കുകൾ :
‘ചൊവ്വ ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ല. അങ്ങനെയൊരു കാര്യം മനസിലുണ്ടായിരുന്നു. ചൊവ്വാഴ്ച എനിക്ക് പ്രസവിക്കേണ്ട. മാര്‍ച്ച് മതി അതുവരെ ബേബി ഇങ്ങനെ കിടന്നോളും. എന്നെ കണ്ടാല്‍ ഭയങ്കര ഫോര്‍വേഡാണെന്നൊക്കെ ആളുകള്‍ വിചാരിക്കും. ഡേറ്റും ശകുനവുമൊക്കെ നോക്കുന്നയാളാണ് ഞാന്‍. എനിക്കത് കുറച്ച് കൂടുതലാണ്. എനിക്ക് സി സെക്ഷന്റെ ആവശ്യമില്ല. നോര്‍മ്മലായിത്തന്നെ ഞാന്‍ പ്രസവിക്കും.
നമ്മുടെ വീട്ടില്‍ പിള്ളേരെല്ലാം എന്റെ മമ്മയെ മമ്മ എന്നാണ് വിളിക്കുന്നത്. അത് തന്നെ കുഞ്ഞും വിളിച്ചാല്‍ മതി. മഷൂമ്മി എന്നാണ് സൈഗു വിളിക്കാറുള്ളത്. ഉമ്മയെ പേരെടുത്ത് വിളിക്കുന്ന ആദ്യത്തെ കുട്ടിയാവും അവന്‍. സുനുവും സൈഗുവും വിളിക്കുന്നത് പോലെ തന്നെ കുഞ്ഞതിഥിയും എല്ലാവരും എങ്ങനെയാണോ വിളിക്കുന്നത് അതേപോലെ തന്നെ മതി’.
Post Your Comments