വിവാഹം കഴിക്കുവാനും മറ്റുള്ളവരുടെ വിവാഹങ്ങളില്‍ പങ്കെടുക്കാനും താല്പര്യമില്ലെന്ന് നടി ഹണിറോസ്. ഇന്ത്യഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ഹണി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്കൂളില്‍ പഠിക്കുമ്പോഴൊക്കെ പലരും തന്നോട് ഐ ലവ് യു എന്ന് പറഞ്ഞിട്ടുണ്ട്. അതങ്ങനെ കുറച്ച് നാളൊക്കെ നീണ്ട് പോയി എന്നല്ലാതെ വേറെ പ്രണയമൊന്നുമില്ലെന്നാണ് ഹണി റോസ് പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം തനിക്കില്ല. ഇതുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കില്‍ ചെറുപ്പം തൊട്ടേ എനിക്കങ്ങനെ ഒരാഗ്രഹമില്ല. ഇനിയിപ്പോ എന്റെ എന്തെങ്കിലും കുഴപ്പമാണോന്ന് അറിയില്ല. ജീവിതത്തില്‍ ഒരു പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്ന് പറയുന്ന ആ ദിവസവും അതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ലെന്നാണ്’.
വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവര്‍ക്ക് പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലര്‍ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാന്‍ കൊള്ളില്ല, ഇങ്ങനെ കുറ്റം പറയുന്നവര്‍ വേറെയുണ്ടാവും. ഇതിനിടയില്‍ ചെക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്ക്കുകയായിരിക്കും. അവരത് എന്ജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ല.
Post Your Comments