താൻ സെക്സ് എജ്യൂക്കേഷനെ കുറിച്ചുള്ള വീഡിയോകൾ ചെയ്യാൻ തുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഹില. പലരും സ്വന്തം വീട്ടിലുള്ളവരോട് പോലും ചർച്ച ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സൈബറിടങ്ങളിൽ തുറന്നു പറയുന്ന യൂട്യൂബ് ചാനലായ അസ്ല മാർലിയിലൂടെ മലയാളികൾക്ക് പരിചിതയായ യൂട്യൂബെർ ആണ് ഹില. സെക്സ് എഡ്യുക്കേഷൻ ആന്റ് അവയർനെസ്, മോട്ടിവേഷൻ തുടങ്ങി കാലിക-സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചാനലാണിത്. ഇപ്പോഴിതാ, വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹിലയുടെ തുറന്നു പറച്ചിൽ. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് ഹില ആദ്യം പങ്കുവെച്ചത്.
ഹിലയുടെ വാക്കുകൾ :
‘സ്കൂളിന്റെ വാഷ്റൂം ഭാഗത്ത് നിന്നു നോക്കുബോൾ റോഡ് സൈഡ് കാണാൻ പറ്റുമായിരുന്നു. ചെറിയൊരു പോക്കറ്റ് റോഡാണ്. സ്കൂളിന്റെ അവിടെ നിന്ന് നോക്കുമ്പോൾ ഒരാൾ ബൈക്കിൽ ഇരുന്ന് പ്രൈവറ്റ് പാർട്ട് കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഇക്കാര്യം ആരോടും പറയാൻ പറ്റിയില്ല.
കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയപ്പോഴും സമാനമായ സംഭവമുണ്ടായി. തൊട്ടപ്പുറത്ത് ഇരുന്നയാൾ ഇതേ പോലെ തന്നെയായിരുന്നു ചെയ്തത്. ആ സമയത്ത് തനിക്കോ ഫാമിലിക്കോ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. പിന്നീട് എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ എന്ന് ചിന്തിച്ചപ്പോഴാണ് അതൊരു ജിജ്ഞാസയാണെന്ന് മനസിലായതെന്നും അങ്ങനെയാണ് താൻ സെക്സ് എജ്യൂക്കേഷനെ കുറിച്ചുള്ള വീഡിയോ ചെയ്തു തുടങ്ങിയതും.
Post Your Comments