ആ പൃഥ്വിരാജ് ചിത്രം വരുത്തിയ സാമ്പത്തിക നഷ്ട്ടം 10 വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല: നിര്‍മ്മാതാവ് സാബു ചെറിയാന്‍

ഇനിയൊരു സിനിമ കൂടി നിർമ്മിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താനെന്നും, ത്രില്ലര്‍ എന്ന സിനിമ വരുത്തിവെച്ച കടം തീര്‍ക്കാന്‍ തനിക്ക് ഇനിയും സാധിച്ചിട്ടില്ലെന്നും നിർമ്മാതാവ് സാബു ചെറിയാന്‍. മലയാളത്തില്‍ ഫോര്‍ ദ പീപ്പിള്‍ അടക്കം നിരവധി സിനിമകള്‍ നിര്‍മ്മിച്ച പ്രശസ്തനായ നിര്‍മ്മാതാവാണ് സാബു ചെറിയാന്‍.

ഒരു സമയത്ത് മലയാള സജീവമായ സാബു ചെറിയാന്‍ പൃഥ്വിരാജ് നായകനായെത്തിയ ത്രില്ലര്‍ എന്ന സിനിമയ്ക്ക് ശേഷം മറ്റ് ചിത്രങ്ങളൊന്നും തന്നെ സാബു ചെറിയാന്‍ നിര്‍മിച്ചിട്ടില്ല. ആ സിനിമ വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്നും അതിന്റെ കടം തീര്‍ക്കാന്‍ തനിക്ക് ഇനിയും സാധിച്ചിട്ടില്ലെന്നും സാബു ചെറിയാന്‍ പറയുന്നു.

‘പത്ത് വര്‍ഷക്കാലമായി ആ സിനിമ ചെയ്തിട്ട്. അതിന്റെ ഫിനാഴ്സേഴ്സിന് ഞാന്‍ പൈസ കൊടുക്കാനുണ്ട്. ആ കടം തീര്‍ക്കാതെ ഇനിയും അടുത്ത പടത്തിലേക്ക് പോകാന്‍ താത്പര്യമില്ല. പലരും ഒരു പടത്തിന്റെ കടം ഉണ്ടാകുമ്പോൾ തന്നെ മറ്റ് സിനിമകള്‍ ചെയ്യുന്നുണ്ട്. എനിക്ക് മാനസികമായി അത് ശരിയാകില്ല. വലിയ നടന്മാരോട് ചെന്ന് ചോദിച്ചാല്‍ ഡേറ്റ് കിട്ടുമായിരിക്കും. എന്നാല്‍ അവരുടെ ഡേറ്റ് വാങ്ങി പടം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല ഞാനുള്ളത്’- സാബു ചെറിയാന്‍ പറഞ്ഞു.

Share
Leave a Comment