സ്ത്രീകള്‍ പ്രതിനിധീകരിക്കപ്പെട്ടിരുന്ന രീതി പ്രശ്നമുളളതായിരുന്നു എന്നാൽ വരും കാലങ്ങളില്‍ ‘സ്ത്രീ കേന്ദ്രീകൃതം’എന്ന വാക്ക് അനാവശ്യമായി മാറുമെന്ന് നടി യാമി ഗൗതം. കടന്നുവന്ന വഴികളില്‍ മറ്റ് നടിമാര്‍ വഴിതെളിയിച്ച് തരികയായിരുന്നു എന്നും മാറ്റം വിദൂരമല്ലെന്നും യാമി പറഞ്ഞു.
യാമിയുടെ വാക്കുകൾ :
‘സ്ത്രീ കേന്ദ്രീകൃതം എന്ന വാക്ക് അനാവശ്യമായി മാറുമെന്ന് എനിക്ക് തോന്നുന്നു. എന്തുകൊണ്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത് പലര്‍ക്കും അറിയാം. കാലങ്ങളായി സ്ത്രീകള്‍ സിനിമകളില്‍ പ്രതിധീകരിക്കപ്പെട്ടിരുന്ന രീതി മെച്ചപ്പെട്ടു. പണ്ട് നമുക്ക് ‘മദര്‍ ഇന്ത്യ’ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് ശ്രീദേവി, സ്മിതാ പാട്ടീല്‍ പോലുളള നടിമാര്‍ ഉണ്ടായിരുന്നു. നൂതന്, ഹേമ മാലിനി, വഹീദ തുടങ്ങി ഈ തലമുറയിലെ നടിമാര്‍ വരെ സ്വാധീനം ചെലുത്തുന്നുണ്ട്.
അതൊരു പ്രക്രിയയാണ് സമയമെടുക്കും. ഇന്ന് ചില അതിശയകരമായ സ്ത്രീ എഴുത്തുകാര്‍ നമുക്കുണ്ട്. മത്സരമല്ല, നമുക്ക ഒരുമിച്ച് ജീവിക്കുകയാണ് വേണ്ടത്. നമ്മള് സമത്വതെത്തക്കുറിച്ച് പറയുമ്ബോള്‍, അത് അവസരത്തിലെ സമത്വമാണ് എപ്പോഴും ഒരാള്‍ മറ്റൊരാളെ വെല്ലുവിളിക്കുന്നതല്ല. ഇത് സന്തുലിവാസ്ഥയെക്കുറിച്ച് കൂടിയാണ്. ഒപ്പം ഉളളടക്കം നല്ലാതായിരിക്കണമെന്ന് തോന്നുന്നു.’
Post Your Comments