തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇപ്പോൾ ചര്‍ച്ചയാകുന്നത് നടി കീര്‍ത്തി സുരേഷിന്റെ സ്വത്ത് വിവരങ്ങളാണ്. 2022 ലെ കണക്കനുസരിച്ച് കീര്‍ത്തിയുടെ ആസ്തി ഏകദേശം 4 മില്യണ്‍ ഡോളര്‍, അതായത് ഇന്ത്യന്‍ രൂപ 30 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണ ഗതിയില്‍ ഒരു സിനിമയ്ക്ക് 2 മുതല്‍ 3 കോടി വരെയാണ് കീര്‍ത്തി വാങ്ങുന്നതെന്ന് പറയുന്നു. എന്നാല്‍, നാനിക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയില്‍ നാല് കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ റിലയന്‍സ് ട്രെന്‍ഡ്‌സ്, ഉഷ ഇന്റര്‍നാഷണല്‍, ജോസ് ആലുക്കാസ് തുടങ്ങി നിരവധി ജനപ്രിയ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ കീര്‍ത്തി ഒരു പരസ്യത്തിന് 15 മുതല്‍ 30 ലക്ഷം വരെയാണ് വാങ്ങുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉള്‍പ്പെടെ രാജ്യത്തുടനീളം നിരവധി സ്വത്തുക്കളും കീര്‍ത്തിക്കുണ്ട്. ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ പോഷ് ഏരിയയില്‍ മറ്റൊരു അപ്പാര്‍ട്മെന്റും കീത്തിക്കുണ്ടെന്നാണ് വിവരം. ഇതിനു പുറമെ നിരവധി കാറുകളും കീര്‍ത്തിക്കുണ്ട്. 60 ലക്ഷത്തോളം വില വരുന്ന വോള്‍വോ എസ് 90 ആണ് അതില്‍ ഏറ്റവും പുതിയത്. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എല്‍ഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെന്‍സ് എഎംജി ജിഎല്‍സി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും നടിക്കുണ്ട്.
Post Your Comments