മമ്മൂട്ടിയെയും ദുൽഖറിനെയും പറ്റിയുള്ള ഒരു ഓർമ്മ വച്ച് നടൻ സലിം കുമാർ. മമ്മൂട്ടിയുടെ കൂടെ താൻ ഒരു പരിപാടിക്കായി അമേരിക്കയിൽ പോയപ്പോൾ അന്ന് അവിടെ ലൈറ്റ് ഓപ്പറേറ്റ് ചെയ്യാനായിട്ട് ദുൽഖർ ആയിരുന്നു എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. ലൈറ്റ് ഇടക്കിടക്ക് തെറ്റി പോകുമ്പോൾ മമ്മൂട്ടി ദുൽഖറിനെ വിളിച്ച് വഴക്ക് പറയാറുണ്ടായിരുന്നുവെന്നുമാണ് സലീം കുമാർ പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘മമ്മൂക്കയുടെ ഒപ്പം ഞാൻ അമേരിക്കയിൽ ഒരു ഷോയ്ക്ക് പോയി. ഞങ്ങളുടെ കൂടെ അന്നൊരു ലൈറ്റ് ഓപ്പറേറ്റർ ഉണ്ടായിരുന്നു. അവൻ അന്ന് അമേരിക്കയിലെ ഒരു വിദ്യാർത്ഥിയായിരുന്നു. ലൈറ്റൊക്കെ ഇടക്ക് തെറ്റി പോകുമ്പോൾ മമ്മൂക്ക വിളിച്ചിട്ട് അവനെ ചീത്ത പറയും. ഇത് കേട്ട് പയ്യനാകെ വിഷമത്തിലാകും.
മമ്മൂക്ക ചീത്ത പറയുമ്പോൾ ഈ പയ്യനെ ഞാനാണ് വിളിച്ച് സമാധാനിപ്പിക്കുക. മമ്മൂക്ക വഴക്ക് പറഞ്ഞതിലെ വിഷമം മാറാനായിട്ട് ഞാൻ അവനോട് ഇടക്കിടക്ക് സംസാരിക്കുമായിരുന്നു. പിന്നീട് പിൽക്കാലത്ത് ആ പയ്യനെ ഞാൻ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറായിട്ടാണ്. അവന്റെ പേരാണ് ദുൽഖർ സൽമാൻ’.
Post Your Comments