GeneralLatest NewsNEWS

കണ്ണു നിറക്കുന്ന കാഴ്ച്ച, കടമൊക്കെ എടുത്തു ചെയ്യുന്നതാ ഉപദ്രവിക്കരുത്: പള്ളിമണിയുടെ പോസ്റ്റർ കീറിയതിനെതിരെ നിത്യ ദാസ്

നടി നിത്യ ദാസും ശ്വേത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തന്‍ സിനിമയാണ് പള്ളിമണി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പോസ്റ്റര്‍ ആണ് കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കീറിയ പോസ്റ്ററിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൊണ്ട് നിത്യ തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള ഈ കാഴ്ച കണ്ണ് നിറയ്ക്കുന്നുവെന്നും, കടം വാങ്ങി ചെയ്യുന്ന ചിത്രമാണിതെന്നും ഉപദ്രവിക്കരുതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്. കണ്ണു നിറക്കുന്ന കാഴ്ച്ച. അണ്ണാ കൈയില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം. ഉപദ്രവിക്കരുത്. എല്ലാം പ്രതീക്ഷയാണല്ലോ.

24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും ‘പള്ളിമണി’. ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്’.

കെ.വി. അനില്‍ രചന നിര്‍വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലറാണ് ‘പള്ളിമണി’. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്‍.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു. ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഫെബ്രുവരി 24-നാണ് ചിത്രം റിലീസിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button