GeneralLatest NewsNEWS

ടി എസ് സുരേഷ് ബാബുവിന്റെ ‘ഡി എൻ എ’ക്ക് തുടക്കമിട്ടു

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡി എൻ എ’ എന്ന ചിത്രത്തിന് തുടക്കമിട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയായിരുന്നു തുടക്കം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ ഖാദർ നിർമ്മിക്കുന്നതാണ് ഈ ചിത്രം.

അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് കെ വി അബ്ദുൾ നാസ്സറാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ബാബു ആന്റെണി ഫസ്റ്റ് ക്ലാപ്പും നൽകി. ബാബു ആൻറണി, ഏ കെ സന്തോഷ്, ഗൗരി നന്ദ, കുഞ്ചൻ, പന്മരാജ് രതീഷ്, രാജാ സാഹിബ്ബ് എന്നിവർ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു. ടി എസ് സുരേഷ് ബാബു നന്ദി പ്രകാശനം നടത്തി.

പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അസ്ക്കർ സൗദാനാണ് നായകനായി എത്തുന്നത്. ഹണിറോസ്, ഗൗരി നന്ദ, എന്നിവരാണു നായികാ നിരയിലുള്ളത്.
അജു വർഗീസ്, ജോണി ആൻറണി, ഇന്ദ്രൻസ്, പന്മരാജ് രതീഷ്, സെന്തിൽ രാജ്, കുഞ്ചൻ, ഇടവേള ബാബു, സുധീർ, രാജാ സാഹിബ്ബ്, പൊൻവണ്ണൻ, അമീർ നിയാസ്, അംബിക, ലഷ്മി മേനോൻ, എന്നിവർക്കൊപ്പം ബാബു ആൻറണിയും സുപ്രധാനമായ വേഷത്തിലെത്തുന്നു.

ഏ കെ സന്തോഷിന്റേതാണു തിരക്കഥ. ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – ഡോൺ മാക്സ്, കലാസംവിധാനം – ശ്യാം കാർത്തികേയൻ, മേക്കപ്പ് – പട്ടണം റഷീദ്, കോസ്‌റ്റ്യും ഡിസൈൻ – നാഗ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, നിർമ്മാണ നിർവ്വഹണം – അനീഷ് പെരുമ്പിലാവ്. കൊച്ചിയിലും ചെന്നൈയിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button