
സൈബർ ലോകത്ത് ചർച്ചകളിൽ നിറഞ്ഞ് കലിയുഗ ജ്യോതിഷൻ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായരുടെ പ്രവചനങ്ങൾ. കോവിഡ് വെെറസ് വ്യാപനം, 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ വിഷയങ്ങളിൽ പ്രവചനം നടത്തുകയും അതിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായി തീരുകയും ചെയ്ത വ്യക്തിയാണ് സന്തോഷ് നായർ. കലിയുഗ ജ്യോത്സ്യൻ എന്നാണ് സന്തോഷ് നായർ സ്വയം പരിചയപ്പെടുത്തുന്നത്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് മോശം സമയത്താണെന്നും ഇരുവർക്കും മൂന്നാം വിവാഹത്തിനും ദിലീപിന് കാരാഗൃഹ വാസത്തിനും യോഗം കാണുന്നുണ്ടെന്നുമായിരുന്നു ഡോ. സന്തോഷ് നായരുടെ പ്രവചനം.
നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന മഞ്ജു വാര്യരുടെ ആദ്യമൊഴിയിൽ താരം ഉറച്ചുനിൽക്കുമോ എന്നതാണ് സിനിമാ ലോകവും നിയമവിദഗ്ധരും ഉറ്റുനോക്കുന്നത്. നടൻ ദിലീപിൻ്റെ ഭാവി നിശ്ചയിക്കുന്നതാകും മഞ്ജു വാര്യരുടെ മൊഴിയെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരുടെ ഭാവി സംബന്ധിച്ച് ഒരു യൂട്യൂബ് ചാനലിലൂടെ ജ്യോത്സ്യൻ ചില പ്രവചനങ്ങളുമായി എത്തിയത്.
ജ്യോത്സ്യന്റെ വാക്കുകൾ :
ദിലീപിനും കാവ്യയ്ക്കും മൂന്നു വിവാഹത്തിനുള്ള യോഗമുണ്ടെന്ന് പ്രശ്നവശാൽ താൻ കാണുന്നു. ദിലീപും കാവ്യയും തമ്മിൽ വിവാഹം കഴിക്കുന്ന സമയത്ത് ഒരാൾക്ക് കണ്ടകശനിയും ഒരാൾക്ക് ഏഴര ശനിയും ആയിരുന്നു. കണ്ടകശനിയിലും ഏഴര ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാൽ അത് വളരെ പ്രയാസമാണ്. ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവർക്ക് വേണ്ടപ്പെട്ട ഒരാൾ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നു. 2017 മുതൽ 2019 വരെ ഇവർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്ന് അന്ന് താൻ പരിശോധിച്ചപ്പോൾ മനസ്സിലായി. അതിനെ മറികടന്ന് വിവാഹം കഴിച്ചാൽ ഒരുപാട് നാശങ്ങളും നഷ്ടങ്ങളുമുണ്ടാകുമെന്നും ദിലീപിന് കാരാഗൃഹവാസം വരെ അനുഭവിക്കേണ്ടി വരുമെന്നും താൻ പറഞ്ഞിരുന്നു. ദിലീപിനും കാവ്യയ്ക്കും വിശ്വാസവും മറ്റു കാര്യങ്ങളുമൊക്കെയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ജോതിഷം നോക്കുന്നില്ല എന്നാണവർ പറഞ്ഞത്.
കാര്യങ്ങൾ അറിയാവുന്നവരാണ് ജ്യോത്സ്യൻമാർ. അവർക്ക് ജോതിഷം നൂറ് ശതമാനം സത്യം തന്നെയയാണ്. കാര്യം പറയുകയാണെങ്കിൽ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്നങ്ങൾ ഉണ്ട്. അവർക്ക് വിവാഹ ജീവിതം പരാജയമാണ്. വിവാഹജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കാം. ഏഴാം ഭാവത്തിൽ തന്നെ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. അതിന്റെ ഫലമായാണ് അവർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
കാവ്യയെ സംബന്ധിച്ച് അവർക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ട്. ദിലീപിൻ്റെ കാര്യം നോക്കുമ്പോൾ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ട്. ഏഴാംഭാവം വെച്ച് നോക്കുമ്പോൾ വിവാഹജീവിതത്തിൽ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ല. ഇതെല്ലാം അതിൻ്റെ ഒരു ഭാഗമാണ്. നമ്മൾ ചേർക്കേണ്ടതേ ചേർക്കാവൂ. ഇപ്പോൾ സ്വർണത്തിൻ്റെ കൂടെ ചെമ്പ് ചേർക്കാം. എന്നാൽ ഇരുമ്പ് ചേർക്കാൻ സാധിക്കില്ല. ജോതിഷത്തിനകത്ത് ഈ കാര്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇതെല്ലാം നോക്കണമെന്ന് തന്നെയാണ് കലിയുഗ ജ്യോതിഷൻ എന്ന നിലയിൽ താൻ അഭിപ്രായപ്പെടുന്നത്.’
Post Your Comments