നടി ജയസുധ മൂന്നാമതും വിവാഹിതയായെന്ന് വാര്‍ത്തകള്‍. 64 വയസുള്ള താരം ഒരു അമേരിക്കന്‍ വ്യവസായിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ നടിയോട് അടുത്തുള്ള വ്യക്തികൾ ഈ വാർത്ത നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാൻ വേണ്ടിയാണ് ഇയാൾ നടിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇരുവരും തമ്മിൽ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. ‘ചോദ്യം ചെയ്യപ്പെടുന്നയാൾ ഒരു എൻആർഐയാണ്. എന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവാണ്. എന്നെ വ്യക്തിപരമായി അറിയാൻ ആഗ്രഹിച്ചതിനാൽ, അയാൾ എന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നത്. ഈ ഗോസിപ്പിൽ ഒരു സത്യവുമില്ല’- നടി പറഞ്ഞു.
വാഡെ രമേശ് ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. ഈ ബന്ധം എന്നാൽ അധികം കാലം വീണ്ടും നിന്നില്ല. ഉടൻ തന്നെ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. പിന്നീട് 1985 ൽ നിതിൻ കപൂർ എന്ന വ്യക്തിയെ താരം വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. 2017 ൽ നിതിൻ ആത്മഹത്യ ചെയ്തു.
തെലുങ്ക്, തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചിരുന്നതെങ്കിലും മലയാളികൾക്കും ഏറെ സുപരിചിതയായ നടിയാണ് ജയസുധ. വളരെ ചെറിയ പ്രായം മുതൽ സിനിമയിൽ സജീവമായ താരം മലയാളം ഉൾപ്പടെയുള്ള സിനിമകളിൽ അമ്മവേഷങ്ങളിലും സഹതാരമായും എത്തി പ്രേക്ഷക പ്രിയം നേടി. അടുത്തിടെ പുറത്തിറങ്ങിയ ‘വാരിസ്’ എന്ന ചിത്രത്തിൽ വിജയിയുടെ അമ്മയായി നടി വേഷമിട്ടിരുന്നു.
Post Your Comments