വ്യക്തിപരമായും തൊഴില്‍പരമായുമുള്ള അധിക്ഷേപം സഹിക്കാന്‍ ഇനിയും കഴിയില്ലെന്നും സോഷ്യല്‍ മീഡിയ വിടുകയാണെന്നും നടൻ ജോജു ജോര്‍ജ്ജ്. തന്നെ ഒരു കലാകാരനായി സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നു പറഞ്ഞ ജോജു ഒരു ഇടവേളയെടുത്ത് സിനിമയില്‍ മാത്രം ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകള്‍:
‘ഇരട്ട എന്ന സിനിമയോട് നിങ്ങള്‍ കാണിച്ച് സ്നേഹത്തിന് നന്ദി. ഞാന്‍ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാന്‍ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇന്‍ബോക്സില്‍ എല്ലാം കടുത്ത ആക്രമണമായി. ഞാന്‍ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
എന്നെ വെറുതെ വിടണം. ഞാന്‍ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതില്‍ നിങ്ങള്‍ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി’.
Post Your Comments