മലക്കപ്പാറ മുക്കുമ്പുഴ ആദിവാസി കോളനിക്കാരുടെ യാത്രാ ദുരിതത്തിന് വെറും പത്ത് ദിവസം കൊണ്ട് അറുതി വരുത്തി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. തന്റെ വിവാഹവാർഷിക സമ്മാനമായി അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു ഫൈബർ ബോട്ട് ആണ് അദ്ദേഹം ഊരുകാർക്ക് സമ്മാനിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് റോഡില്ലാത്ത വെട്ടിവിട്ടകാട് ആദിവാസി ഊരിലേക്ക് സ്ട്രച്ചര്‍ നല്‍കാന്‍ എത്തിയപ്പോഴാണ് മുക്കുമ്പുഴ കോളനിക്കാരുടെ യാത്രാ ദുരിതത്തെ കുറിച്ച് സുരേഷ് ഗോപി അറിയുന്നത്. ഈ ദുരിതം നേരിട്ട് കണ്ട സുരേഷ് ഗോപി എവിടെ നിവാസികള്‍ക്ക് ഒരു വാക്ക് കൊടുക്കുകയായിരുന്നു. മീന്‍ പിടിത്തക്കാര്‍ക്കും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ജലാശയം കടന്നുപോകുന്നവര്‍ക്കും തുരുത്തുകളില്‍ താമസിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും വേണ്ട സൗകര്യമില്ലെന്ന് മനസിലാക്കിയ സുരേഷ് ഗോപി ഇവര്‍ക്ക് യാത്രയ്ക്കായി ഒരു ഫൈബര്‍ ബോട്ട് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഈ ബോട്ട് പത്ത് ദിവസത്തിനുള്ളില്‍ ഊരില്‍ എത്തിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
തന്റെ വിവാഹ വാര്‍ഷിക സമ്മാനമായാണ് ബോട്ട് സുരേഷ് ഗോപി സമ്മാനിച്ചത്. മുളച്ചങ്ങാടത്തിലാണ് കോളനി നിവാസികള്‍ ഇത്രയും നാള്‍ യാത്ര ചെയ്തിരുന്നത്. ഈ യാത്ര ദുരിതം സുരേഷ് ഗോപി നേരിട്ട് മനസിലാക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബോട്ടാണ് സുരേഷ് ഗോപി സമ്മാനിച്ചത്. ഈ ബോട്ടില്‍ അഞ്ച് സുരക്ഷ ജാക്കറ്റും രണ്ട് പങ്കായവമുണ്ട്.
Post Your Comments